
ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ഈ മാസം 22 ന് പന്തളത്ത് ശബരിമല സംരക്ഷണ സംഗമം നടത്തും . സന്യാസികളും വിവിധ ഹൈന്ദവ സംഘടനകളുടെയും ശബരിമലയുമായി ആചാരപരമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെ നേതാക്കളും സംഘാടക സമിതിയോഗത്തില്‍ പങ്കെടുത്തു . ഈ മാസം 20 നാണ് സർക്കാരും ദേവസ്വം ബോർഡും ചേർന്ന് പമ്പയിൽ അയ്യപ്പസംഗമം നടത്തുന്നത്.ഇതിന് എതിരെ വ്യാപക പ്രതിക്ഷേധം ഉയര്‍ന്നു വന്നു .
അയ്യപ്പ വിശ്വാസികളെ അണിനിരത്തി പന്തളം കേന്ദ്രമാക്കി ഘോഷയാത്രയും സമ്മേളനവും നടത്താനും തീരുമാനമായി . 101 അംഗ സംഘാടകസമിതിയുടെ പ്രസിഡന്റായി പന്തളം കൊട്ടാരം നിർവാഹകസംഘം മുൻ സെക്രട്ടറിയും ശബരിമല കർമസമിതിയുടെ സംസ്ഥാന അധ്യക്ഷനുമായ പി.എൻ.നാരായണ വർമയെ തിരഞ്ഞെടുത്തു.വത്സൻ തില്ലങ്കേരി ( വര്‍ക്കിംഗ് പ്രസി), വി.ആർ.രാജശേഖരൻ (വൈ.പ്രസി.), കെ.പി.ഹരിദാസ്, അനിൽ വിളയിൽ, എസ്.ജെ.ആർ.കുമാർ (ജന. കൺ), കെ.സി.നരേന്ദ്രൻ, ജയൻ ചെറുവള്ളിൽ, വി.കെ.ചന്ദ്രൻ (ജോ. കൺ.)എന്നിവരെ തെരഞ്ഞെടുത്തു . ഇവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങി .
അയ്യപ്പ വിശ്വാസികളെ അനിനിരത്തില്‍ വലിയൊരു സംഗമം ആണ് ഉദേശിക്കുന്നത് . സര്‍ക്കാര്‍ പമ്പയില്‍ നടത്തുന്ന അയ്യപ്പ സംഗമം പലരും ബഹിഷ്കരിച്ചു . എന്ത് ആശയം മുന്‍ നിര്‍ത്തിയാണ് പമ്പയില്‍ തിടുക്കത്തില്‍ അയ്യപ്പ സംഗമം സര്‍ക്കാര്‍ നേതൃതത്തില്‍ വിളിച്ചത് എന്ന് ആണ് ചോദ്യം . പമ്പയില്‍ വെച്ചു വിശ്വാസികളെ പങ്കെടുപ്പിച്ചു മാത്രമേ ഇത്തരം ഒരു യോഗം കൂടാവൂ എന്ന് ആണ് പൊതുവില്‍ ഉള്ള അഭിപ്രായം .
അയ്യപ്പന്‍ എന്ന വിശ്വാസം വിശ്വാസികള്‍ക്ക് ഉള്ളത് ആണ് .അവിടെ രാഷ്ട്രീയ നേതാക്കളുടെ വേദിയാക്കരുത് എന്ന് പൊതു അഭിപ്രായം ഉണ്ട് . പമ്പയില്‍ നടക്കുന്ന അയ്യപ്പ സംഗമ വേദിയിലേക്ക് ചില സംഘടനകള്‍ പ്രതിക്ഷേധ മാര്‍ച്ച് നടത്തും എന്നും അറിയുന്നു . നൂറ്റാണ്ട് പഴക്കം ഉള്ള അയ്യപ്പ ചരിത്രം മറന്ന ആളുകളെ വേദിയില്‍ ഇരുത്തി അയ്യപ്പ സംഗമം സംഘടിപ്പിക്കരുത് എന്ന് അഭിപ്രായം ഉയര്‍ന്നു . ഹൈന്ദവരുടെ ക്ഷേമം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ചില ഹൈന്ദവ സംഘടനകളുടെ നേതാക്കള്‍ അയ്യപ്പ സംഗമത്തെ സ്വാഗതം ചെയ്തത് അത് അവരുടെ വ്യക്തി താല്പര്യം മാത്രം ആണെന്നും മുഴുവന്‍ ഹൈന്ദവരുടെ മേല്‍ ഇവര്‍ക്ക് യാതൊരു ആധിപത്യം ഇല്ലെന്നും പരക്കെ പറയുന്നു . അയ്യപ്പ സംഗമം ബഹിഷ്കരിക്കും എന്ന് പലരും പറയുന്നു എങ്കിലും പ്രസ്താവന ഇറക്കിയിട്ടില്ല .
2025 സെപ്റ്റംബർ 20 ന് പമ്പയിൽ സർക്കാരും, ദേവസ്വം ബോർഡും ചേർന്നു നടത്താൻ പോകുന്ന ‘ആഗോള അയ്യപ്പ സംഗമം’ കൊണ്ട് സാധാരണ അയ്യപ്പ ഭക്തർക്ക് എന്ത് ഗുണം ആണ് ഉണ്ടാകാൻ പോകുന്നത് എന്ന് വ്യക്തമായി ഭക്തജനങ്ങളെ ധരിപ്പിക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ടവർക്ക് ഉണ്ടാകണം എന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറി എം ആർ എസ് വർമ്മ പ്രസ്താവന ഇറക്കിയിരുന്നു .
2018 ലെ നാമജപ ഘോഷയാത്രകളിൽ പങ്കെടുത്ത ഭക്തജനങ്ങൾക്കും മേൽ സ്വീകരിച്ച നടപടികൾ, പോലീസ് കേസ്സുകൾ എന്നിവ എത്രയും പെട്ടെന്ന് പിൻവലിയ്ക്കണം എന്നതുമാണ് പന്തളം കൊട്ടാരം ആവശ്യപ്പെടുന്നത്. ഇനി ഒരിക്കലും ഭക്തജനങ്ങൾക്കും, അവരുടെ വിശ്വാസങ്ങൾക്കു മേൽ 2018 ൽ സ്വീകരിച്ചതുപോലെ ഉള്ള നടപടികൾ ഉണ്ടാക്കില്ല എന്ന ഉറപ്പും ഭക്തജനങ്ങൾക്ക് നൽകാൻ സർക്കാരും ദേവസ്വം ബോർഡും തയ്യാറാകണം.
ഭക്തജനസമൂഹത്തിൻ്റെ അഭിപ്രായങ്ങൾ കേൾക്കുവാനും അവരെ വിശ്വാസത്തിൽ എടുത്തും അവരുടെ അഭിപ്രായങ്ങൾ കൂടി കേട്ട് വിശ്വാസികളുടെ വിശ്വാസങ്ങൾക്ക് കോട്ടം വരാതെ സംരക്ഷിച്ചെങ്കിൽ മാത്രമേ ഈ അയ്യപ്പ സംഗമം കൊണ്ട് അതിൻ്റെ എല്ലാ ഉദ്ദേശങ്ങളും സാധൂകരിക്കു.
യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സർക്കാരും , ദേവസ്വം ബോർഡും നിലപാട് തിരുത്തി ആചാര സംരക്ഷിക്കുന്നതിന് വേണ്ട രീതിയിലുള്ള മാറ്റം വരുത്തണമെന്നും ആവശ്യപ്പെടുന്നു.
കൊട്ടാരത്തിന് ഈ കാര്യത്തിൽ ഒരു രാഷ്ട്രീയവും ഇല്ല . ആചാരം സംരക്ഷിക്കുന്നതിന് ഭക്തജനങ്ങൾക്ക് ഒപ്പം എക്കാലവും കൊട്ടാരം ഉണ്ടാകും എന്നും പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറി എം ആർ എസ് വർമ്മ പ്രസ്താവിച്ചു .