
konnivartha.com: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) തിരുവനന്തപുരം വിമാനത്താവളത്തിൽ അവതരിപ്പിക്കുന്നു. കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ പരിപാടിയുടെ ഉദ്ഘാടനം 2025 സെപ്റ്റംബർ 11-ന് രാവിലെ 11:30-ന് വെർച്വലായി നിർവഹിക്കും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2-ലെ ഡിപ്പാർച്ചർ ഇമിഗ്രേഷൻ ഏരിയയിൽ വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം. ഇതോടെ യാത്രക്കാർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ സുഗമമാകും.
പശ്ചാത്തലം
ഇന്ത്യൻ പൗരന്മാർ, ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (OCI) കാർഡ് കൈവശമുള്ള വിദേശ പൗരന്മാർ എന്നിവർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ വേഗത്തിലാക്കുന്നതിനായാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാം (FTI-TTP) ആരംഭിച്ചത്. യോഗ്യരായ അപേക്ഷകർ, അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഡാറ്റ ഫീൽഡുകൾ അനുസരിച്ച് ആവശ്യമായ വിവരങ്ങൾക്ക് പുറമേ ബയോമെട്രിക്സ് (വിരലടയാളവും മുഖചിത്രവും) നൽകേണ്ടതുണ്ട്. ആവശ്യമായ പരിശോധനകൾക്കും യോഗ്യതയും അടിസ്ഥാനമാക്കിയാണ് പ്രോഗ്രാമിലേക്കുള്ള എൻറോൾമെന്റ് നടത്തുക. എഫ്‌ടിഐ-ടിടിപിയുടെ കീഴിലുള്ള ഇ-ഗേറ്റ്‌സ് സൗകര്യം ഇപ്പോൾ ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങിയ എട്ട് വിമാനത്താവളങ്ങളിൽ ലഭ്യമാണ്.
No more queues at Thiruvananthapuram Airport: Fast Track Immigration to be inaugurated on September 11
konnivartha.com: Union Home and Cooperation Minister Amit Shah will virtually inaugurate the Fast Track Immigration – Trusted Traveller Programme (FTI-TTP) at Thiruvananthapuram International Airport on September 11, 2025, at 11:30 AM. The inauguration will be conducted via video conferencing from the Departure Immigration area of Terminal 2.
Implemented by the Bureau of Immigration under the Ministry of Home Affairs, the FTI-TTP aims to provide a seamless, technology-driven immigration experience, significantly reducing waiting time and enhancing convenience for passengers.
Background
The Fast Track Immigration – Trusted Traveller Programme is designed for Indian citizens and foreign nationals holding Overseas Citizenship of India (OCI) cards. Eligible applicants are required to submit biometrics fingerprints and a facial photograph along with other necessary information as per the application form. Enrolment is completed after due verification and confirmation of eligibility.
Once enrolled, passengers can use automated e-gates at participating airports to complete their immigration clearance swiftly. The e-gate facility is currently operational at eight major airports: Delhi, Mumbai, Chennai, Kolkata, Bengaluru, Hyderabad, Kochi and Ahmedabad, and is now being extended to Thiruvananthapuram.