
എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 16, 17 തീയതികളില്‍
ജില്ലയില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍. 743/2024) , ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍. 116/2024) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുളള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് (2.5 കി.മീ, 2 കി.മീ. ദൂരം ഓട്ടം) സെപ്റ്റംബര്‍ 16, 17 തീയതികളില്‍ രാവിലെ അഞ്ചുമുതല്‍ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം മുതല്‍ ഇളകൊള്ളൂര്‍ ശ്രീമഹാദേവ ക്ഷേത്രം വരെയുള്ള റോഡില്‍ നടത്തും. www.kerala.psc.gov.in സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന് ടിക്കറ്റും കമ്മീഷന് അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖകളുടെ അസല്‍ , മെഡിക്കല്‍/ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗാര്‍ഥികള്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹാജരാകണം.
ഫോണ്‍ : 0468 2222665.
കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് അംഗത്വ കാമ്പയിനും
കുടിശിക നിവാരണവും 17 ന് കോഴഞ്ചേരിയില്‍
പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി അംഗത്വ കാമ്പയിനും അംശദായ കുടിശിക നിവാരണവും സംഘടിപ്പിക്കുന്നു. കോഴഞ്ചേരി മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ സെപ്റ്റംബര്‍ 17 ന് രാവിലെ 10 മുതല്‍ കാമ്പയിന് ആരംഭിക്കും. 18 നും 60 നും ഇടയില്‍ പ്രായമുള്ള രണ്ടു വര്‍ഷക്കാലം പ്രവാസജീവിതം നയിച്ച പ്രവാസികള്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിനും അംശദായ കുടിശിക പിഴ ഇളവോടുകൂടി അടച്ച് തീര്‍ക്കുന്നതിനുമുള്ള അവസരമുണ്ട്്. ക്ഷേമനിധിയില്‍ അംഗത്വം നേടി അംശദായം കൃത്യമായി ഒടുക്കിയ അറുപത് വയസ് പൂര്‍ത്തിയായതോ അഞ്ചു വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ തുടര്‍ച്ചയായി അംശദായം അടച്ചിട്ടുള്ളതോ ആയ പ്രവാസികള്‍ക്ക് 3000 രൂപ മുതല്‍ പ്രവാസിക്ഷേമ ബോര്‍ഡ് പെന്ഷന് നല്കുന്നു. അംഗത്വ കാലയളവിനുള്ളില്‍ (പെന്ഷന് തീയതിക്ക് മുന്‍പ് ) ചികിത്സാ ധനസഹായം, പെണ്മക്കളുള്ള അംഗത്തിന് വിവാഹധനസഹായം, മക്കള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം എന്നിവ നല്കുന്നു. പെന്ഷന് ലഭിച്ചു കൊണ്ടിരിക്കെ അംഗം മരണമടഞ്ഞാല്‍ അംഗത്തിന്റെ ആശ്രിതര്‍ക്ക് കുടുംബ പെന്‍ഷനും ലഭിക്കും. കുടിശിക വരുത്താതെ അംഗം മരണമടഞ്ഞാല്‍ ആശ്രിതര്‍ക്ക് 50,000 രൂപ വരെ മരണാനന്തര ധനസഹായവും നല്‍കും. ഫോണ്‍ : 9495630828, www.pravasikerala.org
ഗതാഗത നിരോധനം
അടൂര്‍-പട്ടാഴി റോഡിന്റെ ടാറിംഗ് പ്രവൃത്തികള്‍ ആരംഭിച്ചതിനാല്‍ സെപ്റ്റംബര്‍ 17 വരെ വാഹന ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തി. പട്ടാഴി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഏഴകുളം -മാങ്കൂട്ടം -കൈതപറമ്പ് വഴി ചെളിക്കുഴി ഭാഗത്തേക്കും അടൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ചെളികുഴി-കൈതപറമ്പ് – മാങ്കൂട്ടം -ഏഴംകുളം വഴിയും തിരിഞ്ഞുപോകണം.
ക്ലാര്‍ക്ക് നിയമനം
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ക്ലാര്‍ക്കിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം (മലയാളം വേഡ് പ്രൊസസിംഗ് അറിയുന്നവര്‍ക്ക് മുന്‍ഗണന). രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 20ന് മുമ്പ് അപേക്ഷ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 04734 246031.
അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ റാന്നി പഠന കേന്ദ്രത്തില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്കും ബി. പി. എല്‍ കാര്‍ഡ് ഉടമകള്‍ക്കും നിയമാനുസൃത ഫീസിളവ്. ഫോണ്‍ : 9656923100 , 9633460025
കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ നിയമനം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വനിതാ വികസന പ്രവര്‍ത്തനങ്ങള്‍, ജാഗ്രതാ സമിതി, ജിആര്‍സി എന്നിവയ്ക്കായി കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള വിമന്‍ സ്റ്റഡീസ് / ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക് , സൈക്കോളജി, സോഷ്യോളജി വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 18-36. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 22 ഉച്ചകഴിഞ്ഞ് മൂന്നിന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04734 246031.
പി എസ് സി അഭിമുഖം
വിദ്യാഭ്യാസ വകുപ്പിലെ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് 8 എന്‍സിഎ എസ് സി (കാറ്റഗറി നമ്പര്‍ 185/24), എല്‍പി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) ( റിക്രൂട്ട്മെന്റ് ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നമ്പര്‍ 288/24) തസ്തികകളുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി സെപ്റ്റംബര്‍ 17ന് കോട്ടയം പി എസ് സി ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. വണ്‍ടൈം വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റിനൊപ്പം ജനന തീയതി, ജാതി, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, വ്യക്തിവിവരകുറിപ്പ് സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2222665.