
konnivartha.com: നേപ്പാൾ അതിർത്തിയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടുന്ന മാനസ സരോവര യാത്രികരുടെ 15 അംഗ ബാച്ച് ഇന്ന് കേരളത്തിൽ തിരിച്ചെത്തിയതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു .
നേപ്പാളിൽ കലാപം പടർന്നതോടെ ചൈന അതിർത്തി അടച്ചതിനെ തുടർന്ന് ഡാർചനിൽ (ചൈന) 3000-ൽ പരം യാത്രികർ കുടുങ്ങിയിരുന്നു.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരീറ്റയുമായി ബന്ധപ്പെടുകയും സത്വര നടപടികൾ കൈക്കൊള്ളാൻ അഭ്യർത്ഥിക്കുകയും ചെയ്തു. എല്ലാ യാത്രികരും ഇപ്പോൾ നേപ്പാളിലെ സിമികോട്ടിലാണ്. ഇവിടെ നിന്ന് 250-ഓളം പേരെ എയർലിഫ്റ്റ് ചെയ്യുന്നു, കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് സർവീസ് വൈകിയതെന്നു അധികൃതർ അറിയിച്ചു.
ഭാരതത്തിന്റെ അഭ്യർത്ഥനപ്രകാരം നേപ്പാൾ അധികൃതർ യാത്രികരെ സന്ദർശിച്ച് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി.