
konnivartha.com: ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ അഞ്ചാം നമ്പര്‍ പുതിയ അങ്കണവാടി പ്രസിഡന്റ് കെ ബിശശിധരന് പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്തും സംയുക്തമായി 19 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം. 20 വര്‍ഷമായി വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിച്ചത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ് അധ്യക്ഷയായി. അംഗങ്ങളായ ആര് ജയശ്രീ, അമിതാ രാജേഷ്, കെ കെ വിജയമ്മ, അമ്മിണി ചാക്കോ, എം എസ് മോഹനന്, വിനീഷ് കുമാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജ്യോതി ജയറാം എന്നിവര്‍ പങ്കെടുത്തു