
ഗോപൂജയും പമ്പാനദിയിൽ നദീവന്ദനവും നടന്നു
konnivartha.com: ആഘോഷ പെരുമയോടെ വടശേരിക്കര ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മഹാശോഭ യാത്ര നടത്തി. വിശുദ്ധ മർത്തമറിയം ഓർത്തഡോക്സ് തീർത്ഥാടന പള്ളി വികാരി ജോജി ജോർജ്ജ് ഫിലിപ് ഉദ്ഘാടനം ചെയ്തു.
കൃഷ്ണ ജൻമദിനം പ്രമാണിച്ച് രാവിലെ ഗോപൂജയും പമ്പാനദിയിൽ നദീവന്ദനവും നടത്തി. തുടർന്ന് ഇടത്തറ, പേഴുംപാറ, കടമാൻകുന്ന്, മാടമൺ , പെരുമ്പേകാവ്, ചമ്പോൺ, തെക്കുംമല, കുമ്പളത്താമൺ, അമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയ ശോഭ യാത്രകൾ പ്രയാർ മഹാ വിഷ്ണു ക്ഷേത്രത്തിൽ സംഗമിച്ച് മഹാ ശോഭയാത്രയായി ചെറുകാവ് ദേവീക്ഷേത്രാങ്കണത്തിലെത്തി ഉറിയടിക്ക് ശേഷം അവസാനിക്കുകയായിരുന്നു.
ശോഭയാത്രക്ക് സ്വാഗത സംഘം രക്ഷാധികാരിയായ വടശേരിക്കര പഞ്ചായത്ത് അംഗം ജോർജ്ജ് കുട്ടി വാഴപ്പിള്ളേത്ത്, അധ്യക്ഷൻ പി ആർ ബാലൻ, ബാലഗോകുലം താലൂക്ക് കാര്യദർശി രാജേഷ് കുമാർ, ബി ജെ പി പഞ്ചായത്തു പ്രസിഡണ്ട് വാസുദേവൻ അമ്പാട്ട്, ആഘോഷ പ്രമുഖ് സുഭാഷ് കുമാർ പി ആർ, അനൂപ് കുമാർ, എം ജി സന്തോഷ് കുമാർ, രാജേഷ് പിള്ള, രാജേഷ് സി ആർ, പി എസ് ഓമന കുട്ടൻ, സതീഷ് വടശേരിക്കര, വിറ്റി രാജേഷ്, സതീഷ് കുമാര്‍ പി വി, വി പി ജോസ്, ജോസ് തെക്കുംമല, രജി നാരായണൻ എന്നിവർ പ്രസംഗിച്ചു.