സ്വകാര്യഭാഗങ്ങളിൽ സ്റ്റേപ്ലർ അടിച്ചു:പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

Spread the love

 

പത്തനംതിട്ട കോയിപ്രം ഹണിട്രാപ്പ് മർദനം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികൾ കൂടുതൽ സമാന കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കും.

 

ആറന്മുള പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളും കോയിപ്രം സ്റ്റേഷനിലേക്ക് മാറ്റും.കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ജയേഷ് രശ്മി എന്നിവരെ കോടതി റിമാന്റ് ചെയ്തു.

 

ആലപ്പുഴ, റാന്നി സ്വദേശികളും അടുത്ത ബന്ധുക്കളുമായ യുവാക്കളാണ് ഈ മാസം ആദ്യം വെവ്വേറെ ദിവസങ്ങളിൽ യുവദമ്പതികളുടെ ക്രൂരതകൾക്ക് ഇരകളായത്.സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ സ്റ്റേപ്ലർ അടിച്ചു. മുളക് സ്പ്രേ പ്രയോഗം. നഖത്തിനിടയിൽ മൊട്ടുസൂചി കയറ്റി. ഇരു യുവാക്കളും രശ്മിയുമായി സെക്സ് ചാറ്റ് ചെയ്തിരുന്നെന്നാണ് വിവരം. ഇത് ജയേഷ് മനസ്സിലാക്കി. പിന്നീട് യുവാക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

 

error: Content is protected !!