കോന്നിയില്‍ ഭജന മണ്ഡപം ഉദ്ഘാടനം ചെയ്തു

Spread the love

konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ ശബരിമല ഇടത്താവളം ഭജന മണ്ഡപം
കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് അംഗം സുലേഖ വി. നായർ അദ്ധ്യക്ഷത വഹിച്ചു .

കോന്നി ഗ്രാമപഞ്ചായത്ത് 2022 -25 വാർഷിക പദ്ധതിയിൽ എക്സ്റ്റേണലി എയ്‌ഡഡ് പ്രോജക്ട് 22.5 ലക്ഷം രൂപ ഉൾപ്പെടുത്തി നടപ്പിലാക്കിയ ഭജന മണ്ഡപം മുരിങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രത്തിനോട് അനുബന്ധിച്ച് ആണ് നിര്‍മ്മിച്ചത് .

മുരിങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സന്തോഷ്‌കുമാർ കെ സ്വാഗതം പറഞ്ഞു .റോജി ഏബ്രഹാം (വൈസ് പ്രസിഡൻ്റ്, കോന്നി ഗ്രാമ പഞ്ചായത്ത്) തുളസിമണിയമ്മ (ആരോഗ്യ-വിദ്യാഭ്യാസ ചെയർപേഴ്‌സൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ബ്ലോക്ക് പഞ്ചായത്ത്, കോന്നി) തോമസ് കാലായിൽ (ആരോഗ്യ വിദ്ധ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി, കോന്നി ഗാമ പഞ്ചായത്ത്) ജോയ്‌സ് ഏബ്രഹാം (ഗ്രാമ പഞ്ചായത്ത് അംഗം) തുളസി മോഹൻ (ഗ്രാമ പഞ്ചായത്ത് അംഗം) പി വി ജോസഫ് (ഗ്രാമ പഞ്ചായത്ത് അംഗം) ലിസിയമ്മ ജോഷ്വ (ഗ്രാമ പഞ്ചായത്ത് അംഗം) കെ ജി ഉദയകുമാർ (ഗ്രാമ പഞ്ചായത്ത് അംഗം) ശോഭ മുരളി (ഗ്രാമ പഞ്ചായത്ത് അംഗം)സിന്ധു സന്തോഷ് (ഗ്രാമ പഞ്ചായത്ത് അംഗം) അർച്ചന ബാലൻ (ഗ്രാമ പഞ്ചായത്ത് അംഗം) അരുൺകുമാർ ജി. (സബ് ഗ്രൂപ്പ് ഓഫീസർ മുരിങ്ങമംഗലം ദേവസ്വം) അഭിജിത്ത് എം ജി (അസി. എൻജിനീയർ, കോന്നി ഗ്രാമ പഞ്ചായത്ത്)എന്നിവര്‍ സംസാരിച്ചു .

error: Content is protected !!