പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 15/09/2025 )

Spread the love

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെതിരെ അടിസ്ഥാനരഹിത ആരോപണം: ചെയര്‍മാന്‍

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെതിരെ ദുഷ്പ്രചരണം നടക്കുന്നതായി ചെയര്‍മാന്‍ സി കെ ഹരികൃഷ്ണന്‍. ഓട്ടോറിക്ഷാ തൊഴിലാളികള്‍ ക്ഷേമനിധി ബോര്‍ഡില്‍ അടച്ച  553.2 കോടി രൂപ കാണാനില്ല എന്ന വാര്‍ത്ത അസത്യമാണെന്ന് ചെയര്‍മാന്‍ അറിയിച്ചു.

2005 മുതല്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റേത്. 2005 ല്‍ ഭേദഗതിപദ്ധതി നിലവില്‍ വരുമ്പോള്‍ നാമമാത്രമായ തൊഴിലാളികള്‍ മാത്രമായിരുന്നു അംഗങ്ങള്‍. ഓട്ടോറിക്ഷാ തൊഴിലാളികളില്‍ ബഹുഭൂരിപക്ഷം പേരും 2010 ല്‍ പദ്ധതി പരിഷ്‌ക്കരിച്ചതിനുശേഷം അംഗങ്ങളായവരാണ്. 2019 നവംബറിന് ശേഷമാണ് ഓട്ടോറിക്ഷാ തൊഴിലാളികളുടെ വിഹിതം 50 രൂപയില്‍ നിന്ന് 60 രൂപയാക്കി ഉയര്‍ത്തിയത്. 2019 നുശേഷം അംഗത്വമെടുത്തവരാണ് ബഹുഭൂരിപക്ഷം പേരും എന്ന വസ്തുത മറച്ചുവെച്ച് 2005 മുതല്‍ അന്ന് നിലവിലില്ലാതിരുന്ന 60 രൂപ വീതം  ഓട്ടോറിക്ഷാ തൊഴിലാളികള്‍ അടച്ചു എന്നും ഭീമമായ തുക കാണുന്നില്ലെന്നും പ്രചരിപ്പിക്കുന്നത് ക്ഷേമനിധി ബോര്‍ഡിനെ അപകീര്‍ത്തിപ്പെടുത്താനാണ്. കൃത്യമായി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന മോട്ടോര്‍ തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക പരത്തുന്ന ഇത്തരം അസത്യപ്രചരണങ്ങള്‍ തിരിച്ചറിയണം. നിലവില്‍ 12 ലക്ഷത്തിലധികം തൊഴിലാളികള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം 34428 തൊഴിലാളികള്‍ പുതിയതായി അംഗങ്ങളായി എന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

പഴകുളത്ത് കുട്ടികളുടെ ദ്വിദിന സഹവാസ ജില്ലാ ക്യാമ്പ്

കുട്ടികളുടെ ദ്വിദിന സഹവാസ ജില്ല ക്യാമ്പ് ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ പഴകുളം പാസില്‍ നടക്കും. സെപ്റ്റംബര്‍ 17 വൈകിട്ട് അഞ്ചിന് സംഘാടക സമിതി രൂപീകരണ യോഗം പഴകുളം പാസില്‍ ചേരും. വര്‍ണോല്‍സവം, ശിശുദിനാഘോഷം , ലഹരിക്കെതിരെ കളിയും കളിക്കളവും തുടങ്ങിയ കാമ്പയിനുകള്‍  നടത്താനും ശിശുക്ഷേമസമിതി ജില്ല എക്സിക്യൂട്ടീവ് തിരുമാനിച്ചു.

ശിശുക്ഷേമസമിതി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ അജിത് കുമാര്‍ അധ്യക്ഷനായി. സെക്രട്ടറി ജി. പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ , ട്രഷറര്‍ ഏ ജി ദീപു, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി. രാജേഷ് കുമാര്‍ , എസ് മീരാസാഹിബ്, ജില്ല വനിത ശിശു വികസന ഓഫീസര്‍ കെ വി ആശാമോള്‍, അടൂര്‍ എഇഒ സീമാദാസ്, എ.എസ്.ഐ സി.കെ. മനോജ് എന്നിവര്‍ പങ്കെടുത്തു.


ലാപ്ടോപുകള്‍ക്കായി ക്വട്ടേഷന്‍

പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് 2025 സെപ്റ്റംബര്‍ 19, 20 തീയതികളില്‍ ലാപ്ടോപുകള്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കുറഞ്ഞത് ഇന്റല്‍ ഐ 7 പ്രൊസെസര്‍, 10-ാം ജനറേഷന്‍ കോണ്‍ഫിഗറേഷന്‍ ഉണ്ടാകണം. ഫോട്ടോ, വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയറുകള്‍ സുഗമമായി പ്രവര്‍ത്തിക്കണം. 2025 സെപ്റ്റംബര്‍ 18ന് വൈകിട്ട് നാലിനകം ക്വട്ടേഷന്‍ പത്തനംതിട്ട കലക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0468 2222657.


എസ്റ്റേറ്റ് വര്‍ക്കര്‍ ഒഴിവ്

കൊടുമണ്‍, ചന്ദനപ്പളളി പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ എസ്റ്റേറ്റ് വര്‍ക്കറുടെ 145 ഒഴിവുണ്ട്. ദിവസവേതനം 571 രൂപ. യോഗ്യത ഏഴാം ക്ലാസ്. (ബിരുദം ഉണ്ടാകരുത്) റബര്‍ ബോര്‍ഡില്‍ നിന്നോ പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍  നിന്നോ ലഭിച്ച റബര്‍ ടാപ്പിംഗ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്. അടൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പരിധിയിലുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അടൂര്‍ ടൗണ്‍ പ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സെപ്റ്റംബര്‍ 22നകം ഹാജരാകണം. ഫോണ്‍ : 04734 224810.


കേരളോത്സവം

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം സെപ്റ്റംബര്‍ 27, 28, ഒക്ടോബര്‍ നാല് തീയതികളില്‍ നടക്കും. മത്സരാര്‍ഥികള്‍  സെപ്റ്റംബര്‍ 23 പകല്‍ മൂന്നിന്  മുമ്പ് https://keralotsavam.com ല്‍ രജിസ്റ്റര്‍ ചെയ്യണം. കലാകായിക മത്സരങ്ങള്‍ എസ് കെ വി യു പി എസ് തട്ടയില്‍ നടക്കും. ഫോണ്‍ : 9447594240, 9447930213, 9947191033.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രീഷന്‍) ഒരു ഒഴിവിലേക്ക് ഈഴവ/ബില്ലവ/തീയ വിഭാഗക്കാരെ നിയമിക്കുന്നു. ഇവരുടെ അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറിയിലുളളവരെ പരിഗണിക്കും.

യോഗ്യത- ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രീഷന്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ് (എന്‍ റ്റി സി /എന്‍ എ സി ) യോഗ്യതയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും.
ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളളവര്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകളും കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും പകര്‍പ്പുകളുമായി  സെപ്റ്റംബര്‍ 24 രാവിലെ 10ന് ഐടിഐ യില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2258710.


വനിതാ കമ്മിഷനില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

കേരള വനിതാ കമ്മിഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക്  ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 39,300-83,000  ശമ്പള സ്‌കെയിലില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.

നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം, മേലധികാരി മുഖേന മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മിഷന്‍, പി.എം.ജി, പട്ടം. പി.ഒ, തിരുവനന്തപുരം 695004 വിലാസത്തില്‍ സെപ്റ്റംബര്‍ 30 നകം ലഭിക്കണം.  ഫോണ്‍ : 0471 2303659, 8281199055.

സ്‌പോട്ട് അഡ്മിഷന്‍

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐ യില്‍ വിവിധ എന്‍.സി.വി.ടി അംഗീക്യത ട്രേഡുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സെപ്റ്റംബര്‍ 30ന് മുമ്പ് ഐ.ടി.ഐയില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍ : 04792457496, 9747454553.

ലാബ് ടെക്‌നീഷന്‍ നിയമനം

നിലയ്ക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ലാബ് ടെക്‌നീഷനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലുളളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 29 ഉച്ചയ്ക്ക് രണ്ടിന് മുമ്പ് നിലയക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. യോഗ്യത – സര്‍ക്കാര്‍  അംഗീകൃത ബി എസ് സി എംഎല്‍റ്റി /ഡി എം എല്‍ റ്റി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഫോണ്‍ : 04735 205202, 9961632380.

ജൈവവൈവിധ്യ കോണ്‍ഗ്രസ്

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ജൈവവൈവിധ്യ കോണ്‍ഗ്രസില്‍ കോളജ് , സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രോജക്ട്  അവതരണ മത്സരം, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നിവ സംഘടിപ്പിക്കുന്നു. ‘ധരണി -2025: ജൈവവൈവിധ്യ-കാലാവസ്ഥാ വിജ്ഞാന പ്രതിബദ്ധതയോടെ യുവകേരളം’ എന്നതാണ് മുഖ്യപ്രമേയം. അപേക്ഷ സെപ്റ്റംബര്‍ 23 വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. വെബ്‌സൈറ്റ് : tthps://keralabiodiv–erstiy.org/ , ഫോണ്‍ : 8907446149, 8075480912.


തീയതി നീട്ടി

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2024-ലെ സ്വാമിവിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് നോമിനേഷന്‍ സ്വീകരിക്കുന്നതിനും മികച്ച ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുമുള്ള അവസാന തീയതി  സെപ്റ്റംബര്‍ 25 വൈകിട്ട്  അഞ്ചുവരെ നീട്ടി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവാ, അവളിടം ക്ലബ്ബുകള്‍ക്ക് അപേക്ഷിക്കാം. ജില്ലാതലത്തില്‍ തിരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ലിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും.  അപേക്ഷ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ് കളക്‌ട്രേറ്റിനു സമീപം, പത്തനംതിട്ട-689645 വിലാസത്തില്‍ സമര്‍പ്പിക്കണം. വെബ്‌സൈറ്റ് :  www.ksywb.kerala.gov.in,  ഫോണ്‍: 0468 2231938 ,9496260067.

error: Content is protected !!