
konnivartha.com: വിശ്വ സ്രഷ്ടാവായ വിശ്വകർമ്മാവിൻ്റെ ജയന്തി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി ഓബിസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റികളുടെ സഹകരണത്തോടെ കോന്നി കോൺഗ്രസ് ഭവനിൽ വെച്ച് ആചരിച്ചു.
മുതിർന്ന പരമ്പരാഗത തൊഴിലാളി രാചപ്പൻ ആചാരിയെ ചടങ്ങിൽ ആദരിച്ചു. ഓ ബി സി കോൺഗ്രസ്സ് ജില്ലാ ചെയർമാൻ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ദീപം തെളിച്ചു. കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ്റ്റ് സംസ്ഥാന പ്രസിഡൻ്റ് പി. ആർ അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. ചിറ്റൂർ ശങ്കർ, റ്റി.അനിൽകുമാർ, ദീനാമ്മ റോയി, എസ്. സന്തോഷ് കുമാർ, വി.ടി അജോമോൻ, റോജി എബ്രഹാം എബ്രഹാം വാഴയിൽ,ശ്യാം. എസ് കോന്നി, മോഹനൻ മുല്ലപ്പറമ്പിൽ, തോമസ് കാലായിൽ, രാജീവ് മള്ളൂർ, സൗദ റഹിം, സുലേഖ വി. നായർ, നിഷ അനീഷ്, പ്രിയ എസ്. തമ്പി, രാധാകൃഷ്ണൻ, ഗോകുൽ കൂടൽ, പി. വി ജോസഫ്, സിന്ധു സന്തോഷ്, റോബിൻ കാരാവള്ളിൽ, യൂസഫ് ചേരിക്കൽ, റ്റി.കെ ബഷീർ, ബാബു നെല്ലിമൂട്ടിൽ, ജി. സണ്ണിക്കുട്ടി, സന്തോഷ് കുമാർ, ജോളി തോമസ് എന്നിവർ പ്രസംഗിച്ചു.