കോന്നി കൃഷി ഭവന്‍ , 67- നമ്പര്‍ അങ്കണവാടി കെട്ടിടം എന്നിവയുടെ ഉദ്ഘാടനം 20 ന്

Spread the love

konnivartha.com: മലയോര പ്രദേശമായ കോന്നിയുടെ വികസന പാതയിൽ ഒരു നാഴികക്കല്ലുകൂടി. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൃഷിഭവനും 67- നമ്പര്‍ അങ്കണവാടി കെട്ടിടവും 20 ന് ഉദ്ഘാടനം ചെയ്യും എന്ന് കോന്നി പഞ്ചായത്ത് അറിയിച്ചു .

കോന്നി ഗുർഗണ്ടസാരി ഇൻഡസ്ട്രിയല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സ്ഥലം സൗജന്യമായി നൽകിയത് . 2015- 2020 യുഡിഎഫ് ഭരണസമിതിയുടെ കാലയളവിൽ സ്ഥലം ഏറ്റെടുത്തു . 2020-2025 യുഡിഎഫ് ഭരണസമിതിയുടെ കാലയളവിൽ രണ്ട് കെട്ടിടവും 57.49 ലക്ഷം രൂപ ഫണ്ട് വകയിരുത്തി ഗ്രാമ പഞ്ചായത്ത് നിർമ്മിച്ചു.

ഉദ്ഘാടനം 20-09-2025 രാവിലെ 11 മണിക്ക് കൃഷിഭവനിൽ വച്ച് ആന്റോ ആൻ്റണി എംപിയും അഡ്വ കെ.യു.ജനീഷ് കുമാർ എംഎൽഎയും നിർവഹിക്കും . ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനി സാബു തോമസ് അധ്യക്ഷത വഹിക്കും . ജനപ്രതിനിധികൾ സാമൂഹിക രാഷ്ട്രീയ നേതാക്കൾ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവർ പങ്കെടുക്കും എന്ന് കോന്നി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ,പ്രസിഡൻറ് എന്നിവര്‍ അറിയിച്ചു .

വാർഡ് മെമ്പര്‍ തുളസി മോഹൻ സ്വാഗതം പറയും . കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനി സാബു തോമസ് അധ്യക്ഷത വഹിക്കും . കൃഷിഭവന് വസ്തു സൗജന്യമായി പഞ്ചായത്തിന് കൈമാറിയ കോന്നി ഗുർഗണ്ടസാരി ഇൻഡസ്ട്രിയൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ഭാരവാഹികള്‍ ഗ്രാമപഞ്ചായത്തിന്‍റെ ആദരവ് ഏറ്റുവാങ്ങും .

കൃഷി ഭവൻ ഉദ്ഘാടനത്തില്‍ നിന്ന് സി പി ഐ വിട്ടുനിൽക്കും

konnivartha.com : കോന്നി കൃഷി ഭവന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തില്‍  സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ഈ മാസം ഇരുപതിന് നടക്കുന്നഉദ്ഘാടന  സമ്മേളനത്തിൽ നിന്ന് സി പി ഐ വിട്ടുനിൽക്കുമെന്ന് സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി എ ദീപകുമാർ അറിയിച്ചു.

 

കഴിഞ്ഞ ദിവസം കാർഷിക വികസന സമിതിയും കോന്നി ഗ്രാമപഞ്ചായത്തും സംയുക്തമായി ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ മന്ത്രിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് സി പി ഐ പ്രതിനിധികൾ ഇറങ്ങിപോയിരുന്നു. എം പി യെ കൊണ്ട് ഉദ്ഘാടനം  നടത്തുന്നതിനായാണ് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്.

കൃഷി വകുപ്പ് മന്ത്രിയെ ക്ഷണിക്കാത്ത യോഗത്തിൽ നിന്ന് സി പി ഐ വിട്ടുനിൽക്കുവാനും പരിപാടി ബഹിഷ്‌ക്കരിക്കുവാൻ തീരുമാനിച്ചതായും സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി എ ദീപകുമാർ അറിയിച്ചു.

error: Content is protected !!