കോന്നി ഗ്രാമപഞ്ചായത്ത്: പബ്ലിക് ഹിയറിങ് നടന്നു

Spread the love

 

 

konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ 2024 ഒക്ടോബർ 1 മുതൽ 2025 മാർച്ച്‌ 31 വരെയുള്ള പ്രവർത്തനങ്ങൾ സോഷ്യൽ ഓഡിറ്റിനു വിധേയമാക്കിയിരുന്നു. ഇതിന്‍റെ പബ്ലിക് ഹിയറിങ് കോന്നി ഗ്രാമ പഞ്ചായത്ത് പ്രിയ ദർശിനി ടൌൺ ഹാളിൽ വെച്ച്‌ നടന്നു . സി. പി ഹരിദാസ് അധ്യക്ഷത വഹിച്ചു കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്തു .

2024-25 സാമ്പത്തിക വർഷത്തിൽ 92929 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും 573 കുടുംബത്തിന് 100 ദിനം കൈവരിച്ചതിലൂടെ കോടി 4 കോടി 10 ലക്ഷം രൂപ ചിലവഴിക്കാനും സാധിച്ചു . സോഷ്യൽ ഓഡിറ്റ് ബ്ലോക്ക് റിസോഴ്സ് പേഴ്സൺ അഖില. രാജ് റിപ്പോർട്ട് അവതരിപ്പിച്ചു . ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജിനി. എസ് മറുപടി നല്‍കി .

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ റോജി. എബ്രഹാം, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ തോമസ്.കാലായിൽ വാർഡ് മെമ്പർമാരായ ജോയിസ് എബ്രഹാം,ഫൈസൽ പി, ഉദയകുമാർ.തുളസി മോഹന്‍ , കെ. ജി, പുഷ്പ. ഉത്തമൻ, സ്വതന്ത്ര നിരീക്ഷകൻ സഞ്ജു. എം. പി,കോന്നി ഗ്രാമപഞ്ചായത്ത് അക്രെഡിറ്റ് എൻജിനീയറായ സവിത കെ വി എന്നിവർ പങ്കെടുത്തു.