പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/09/2025 )

Spread the love

പഠിതാക്കളുടെ സംഗമം

ജില്ലാ സാക്ഷരത മിഷനും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന പഠിതാക്കളുടെ സംഗമവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഇന്ന് (സെപ്റ്റംബര്‍ 20, ശനി) രാവിലെ 10.30 ന് ജനകീയാസൂത്രണ സില്‍വര്‍ ജൂബിലി ഹാളില്‍ സംസ്ഥാന സാക്ഷരതമിഷന്‍ അതോറിറ്റി ഡയറക്ടര്‍ എ.ജി ഒലീന ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് അധ്യക്ഷനാകും.


ടെന്‍ഡര്‍

കോന്നി ഐ. സി. ഡി. എസ്. പ്രൊജക്റ്റ് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍/ജീപ്പ്) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 22. ഫോണ്‍ : 9447161577.


ഭിന്നശേഷി ഇന്‍ഷുറന്‍സ് പുതുക്കണം

നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബൗദ്ധിക വെല്ലുവിളി, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി വിഭാഗത്തിലെ ഭിന്നശേഷിക്കാര്‍ക്കുളള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നിരാമയ ഇന്‍ഷുറന്‍സ് പുതുക്കുന്നതിനും പുതുതായി അപേക്ഷ  സമര്‍പ്പിക്കുന്നതിനും അപേക്ഷ ക്ഷണിച്ചു. സാമൂഹിക നിതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേനെ അപേക്ഷിക്കണം. ഫോണ്‍ : 0468 2325168,
9446116221.


ക്വട്ടേഷന്‍

കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ കെട്ടിടനിര്‍മാണത്തിന് തടസമായി നില്‍ക്കുന്ന മാവ്, വാക, കുമ്പിള്‍, ലക്ഷ്മിതരു, അക്വേഷ്യ തുടങ്ങിയ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 25 രാവിലെ 11 വരെ. ഫോണ്‍ : 04735 245613.


തടി ലേലം

പൊതുമരാമത്ത് വകുപ്പ് അടൂര്‍ ബില്‍ഡിംഗ് സബ് ഡിവിഷന്‍ ഓഫീസ് പരിസരത്ത് മുറിച്ചു സൂക്ഷിച്ചിട്ടുളള ആഞ്ഞിലിതടി ലേലം സെപ്റ്റംബര്‍ 24 രാവിലെ 11.30ന് നടക്കും.  ഫോണ്‍: 8086395139. ഇ-മെയില്‍ : [email protected]

 

ആശപ്രവര്‍ത്തക നിയമനം: അഭിമുഖം 24ന്

മെഴുവേലി ഗ്രാപഞ്ചായത്ത് 10-ാം വാര്‍ഡിലേക്ക് ആശപ്രവര്‍ത്തകയെ നിയമിക്കുന്നതിനുളള അഭിമുഖം സെപ്റ്റംബര്‍ 24 രാവിലെ 10ന് മെഴുവേലി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും.   വിവാഹിതയും 10-ാം വാര്‍ഡില്‍ സ്ഥിരതാമസവുമുളള എസ് എസ് എല്‍ സി യോഗ്യതയുളള 25നും 45നും ഇടയില്‍ പ്രായമുളള വനിതകള്‍ക്ക് അപേക്ഷിക്കാം.   ഫോണ്‍ : 0468 2967176. ഇ-മെയില്‍ : [email protected]


റാങ്ക് പട്ടിക റദ്ദായി

ജില്ലയിലെ വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്‌സ് (എസ് റ്റി  സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് )( കാറ്റഗറി നം. 339/2019) തസ്തികയിലേക്ക് 2022 ജൂലൈ 25ന് നിലവില്‍ വന്ന റാങ്ക് പട്ടിക കാലാവധി  പൂര്‍ത്തിയായതിനാല്‍ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.


വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025-26 വര്‍ഷത്തേക്കുളള വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചിട്ടുളളവര്‍ക്ക് പുതുക്കുന്നതിനും അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 31. വെബ്‌സൈറ്റ് : www.labourwelfarefund.in  ഫോണ്‍ : 0471 -2463769


കേരളോത്സവം

വളളിക്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം സെപ്റ്റംബര്‍ 27,28 തീയതികളില്‍ കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ്‌സ് മൗണ്ട് ഹൈസ്‌കൂള്‍, സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വളളത്തോള്‍ വായനശാല എന്നിവിടങ്ങളില്‍ നടക്കും. 2025 സെപ്റ്റംബര്‍ ഒന്നിന് 15 വയസ് തികഞ്ഞവരും 40 വയസ് കഴിയാത്തവരും സെപ്റ്റംബര്‍ 26 വൈകിട്ട് അഞ്ചിന് മുമ്പ് https://keralotsavam.com വെബ്‌സൈറ്റ് മുഖേനെ അപേക്ഷിക്കണം. ഫോണ്‍ : 0468 2350229.


അഭിമുഖം

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇഇജി/എന്‍സിഎസ്  ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് സെപ്റ്റംബര്‍ 25 രാവിലെ 10ന് അഭിമുഖം നടത്തുന്നു.  യോഗ്യത – ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്‌നോളജി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷ, ഇഇജി യിലും എന്‍സിഎസിലും പ്രവൃത്തിപരിചയം. ഫോണ്‍: 0468 2222364.

 

പാലിയേറ്റീവ് നഴ്‌സ് നിയമനം

പ്രമാടം ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് നഴ്‌സിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ജിഎന്‍എം/ ബിഎസ് സി നഴ്‌സിംഗ്,  ഒന്നരമാസത്തെ ബിസിസിപിഎന്‍ കോഴ്‌സ് അല്ലെങ്കില്‍ എഎന്‍എം /ജെപിഎച്ച്എന്‍ കോഴ്‌സ്, മൂന്ന് മാസത്തെ ബിസിസിപിഎഎന്‍ /സിസിസിപിഎഎന്‍ കോഴ്‌സ്. ജനറല്‍ നഴ്‌സ് ആന്‍ഡ് മിഡ് വൈഫ്‌സ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി – 18-40. അവസാന തീയതി സെപ്റ്റംബര്‍ 28 വൈകിട്ട് നാലുവരെ. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ എന്നിവയുമായി പ്രമാടം കുടുംബാരോഗ്യകേന്ദ്ര ഓഫീസില്‍ എത്തണം. ഫോണ്‍ : 0468 2306524. ഇ-മെയില്‍ : [email protected]