പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/09/2025 )

Spread the love

റേഷന്‍കാര്‍ഡ് തരംമാറ്റുന്നതിന് അപേക്ഷിക്കാം

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടുവരാത്ത കുടുംബങ്ങളുടെ  പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ പിഎച്ച്എച്ച് വിഭാഗത്തിലേക്ക് തരംമാറ്റി നിലവിലുളള ഒഴിവുകളില്‍ ഉള്‍പ്പെടുത്തുന്നതിന് അര്‍ഹരായ പൊതുവിഭാഗം റേഷന്‍കാര്‍ഡ് ഉടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  പഞ്ചായത്ത് /നഗരസഭയില്‍ നിന്നുളള ബിപിഎല്‍ സാക്ഷ്യപത്രം, കുടുംബത്തിലെ ഏതെങ്കിലും അംഗത്തിന് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണെങ്കില്‍ ആയത് സംബന്ധിച്ച ഡോക്ടറുടെ സാക്ഷ്യപത്രം, ഭൂ/ഭവന രഹിതരാണെങ്കില്‍ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, ഏതെങ്കിലും പദ്ധതിപ്രകാരം വീട് ലഭ്യമായിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട പഞ്ചായത്ത് /ബ്ലോക്ക് /ജില്ലാ പഞ്ചായത്ത്/ നഗരസഭയില്‍ നിന്നുളള സാക്ഷ്യപത്രം എന്നിവ അക്ഷയവഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ  സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222212.


കേരളോത്സവം        

മൈലപ്ര ഗ്രാമപഞ്ചായത്ത്  കേരളോത്സവം സെപ്റ്റംബര്‍ 27,28 തീയതികളില്‍ നടക്കും.  http://keralotsavam.com വെബ്‌സൈറ്റില്‍ സെപ്റ്റംബര്‍ 25  ഉച്ചയ്ക്ക് ഒന്നിന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ :   0468 2222340

കേരളോത്സവം  

കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം സെപ്റ്റംബര്‍  27,28 തീയതികളില്‍ നടക്കും. മത്സാരാര്‍ഥികള്‍ സെപ്റ്റംബര്‍ 25 നു മുമ്പ് https://keralotsavam.com/  വെബ്‌സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-9447785744


കേരളോത്സവം      

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്  കേരളോത്സവം സെപ്റ്റംബര്‍ 26 മുതല്‍ 28 വരെ നടക്കും. മത്സാരാര്‍ഥികള്‍ സെപ്റ്റംബര്‍ 25  പകല്‍ മൂന്നിന് മുമ്പ് അപേക്ഷ പഞ്ചായത്തില്‍ സമര്‍പ്പിക്കണം. ഫോട്ടോ, ആധാര്‍ കാര്‍ഡ്, എസ് എസ് എല്‍ സി ബുക്ക് എന്നിവയുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 2025 സെപ്റ്റംബര്‍ ഒന്നിന് 15 വയസ് തികഞ്ഞവരും 40 വയസ് തികയാത്തവരുമാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍ :   0468 2350237.

സൗജന്യ ബ്യൂട്ടീഷ്യന്‍ പരിശീലനം

പത്തനംതിട്ട എസ് ബി ഐ  ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 22 മുതല്‍ സൗജന്യ ബ്യൂട്ടീഷ്യന്‍ പരിശീലനം ആരംഭിക്കുന്നു. പ്രായപരിധി 18-50. ഫോണ്‍: 0468 2992293, 0468 2270243.

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് 22ന്

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സെപ്റ്റംബര്‍ 22 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുടെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്‌സ്മാന്‍ സി. രാധാകൃഷ്ണകുറുപ്പ് അറിയിച്ചു. ഫോണ്‍ : 9447556949.