konnivartha.com/ എഡ്മന്റൺ: എഡ്മന്റൺ മലയാളി അസ്സോസിയേഷൻ (NERMA) യുടെ നേതൃത്വത്തിൽ ആരംഭിച്ച മലയാളഭാഷാ പഠനകേന്ദ്രം കനേഡിയൻ എം.പി. സിയാദ് അബുൾത്തൈഫ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. എഡ്മന്റണിലെ മലയാളി കുട്ടികൾക്ക് മലയാളം പഠിക്കുന്നതിനുള്ള ഒരു പുതിയ വഴികാട്ടിയാകും ഈ പഠനകേന്ദ്രം.
ഉദ്ഘാടനച്ചടങ്ങിൽ എഡ്മന്റൺ സിറ്റി കൗൺസിലർ ടിം കാർട്ട്മെൽ, രഞ്ജിത് സിംഗ് ബാത്ത്, ബനീശ സന്ധു എന്നിവർ ആശംസകൾ നേർന്നു. കൂടാതെ, മലയാളം മിഷൻ ഡയറക്ടർ ശ്രീ മുരുകൻ കാട്ടാക്കട മലയാളം മിഷൻ കാനഡ കോർഡിനേറ്റർ ജോസഫ് ജോൺ കാൽഗറി , എന്നിവർ വീഡിയോ സന്ദേശങ്ങളിലൂടെ പരിപാടിക്ക് പ്രത്യേക ആശംസകൾ അറിയിച്ചു.
ഈ പഠനകേന്ദ്രം എഡ്മന്റണിലെ മലയാളം സമൂഹത്തിന് ഒരു നാഴികക്കല്ലായി മാറുമെന്നും, ഭാഷയും സംസ്കാരവും അടുത്ത തലമുറയിലേക്ക് കൈമാറുന്നതിൽ നിർണ്ണായക പങ്കുവഹിക്കുമെന്നും NERMA ഭാരവാഹികൾ പറഞ്ഞു. മലയാളം പഠിക്കാനും, കേരളത്തിന്റെ പൈതൃകം മനസ്സിലാക്കാനും കുട്ടികൾക്ക് ഇത് ഒരു മികച്ച അവസരം നൽകും.
വാർത്ത: ജോസഫ് ജോൺ കാൽഗറി
Edmonton Malayali Association inaugurates Malayalam learning centre
Edmonton: Canadian MP Siad Abulthaif inaugurated the Malayalam language learning centre, launched by the Edmonton Malayali Association (NERMA), by lighting the lamp. This learning centre will be a new guide for Malayalam learning for Malayalee children in Edmonton.
Edmonton City Councillors Tim Cartmell, Ranjit Singh Bath and Banisha Sandhu offered their best wishes at the opening ceremony. In addition, Malayalam Mission Director Mr. Murugan Kattakada and Malayalam Mission Canada Coordinator Mr. Joseph John Calgary extended special wishes for the event through video messages.
NERMA officials said that this learning center will become a milestone for the Malayalam community in Edmonton and will play a crucial role in passing on the language and culture to the next generation. It will provide a great opportunity for children to learn Malayalam and understand the heritage of Kerala.
News: Joseph John Calgary