പ്രമാടം എല്‍ പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം സെപ്റ്റംബര്‍ 23ന്
പ്രമാടം സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം സെപ്റ്റംബര്‍ 23 (ചൊവ്വ) രാവിലെ 10 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കെ.യു ജനീഷ് കുമാര്‍ എംഎല്‍ എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം അമ്പിളി, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ നവനിത്ത്, ത്രിതല പഞ്ചാത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മലയാലപ്പുഴ എല്‍പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം സെപ്റ്റംബര്‍ 23ന്
മലയാലപ്പുഴ സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം സെപ്റ്റംബര്‍ 23 (ചൊവ്വ) രാവിലെ 10.30 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍, മുന്‍ എംഎല്‍എ രാജു എബ്രഹാം, ത്രിതല പഞ്ചാത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ചിറ്റാര്‍ കൂത്താട്ടുകുളം എല്‍ പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം സെപ്റ്റംബര്‍ 23ന്
ചിറ്റാര്‍ കൂത്താട്ടുകുളം സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം സെപ്റ്റംബര്‍ 23 ( ചൊവ്വ) രാവിലെ 11.30 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത്് പ്രസിഡന്റ് കെ എസ് ഗോപി, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ബഷീര്‍, ത്രിതല പഞ്ചാത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മാങ്കോട് സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം സെപ്റ്റംബര്‍ 23 ന്
കലഞ്ഞൂര്‍ മാങ്കോട് സര്‍ക്കാര്‍ എച്ച് എസ് സ്‌കൂളിലെ എല്‍ പി കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതിയ ഹയര്‍സെക്കന്‍ഡറി ബ്ലോക്ക് നിര്‍മാണോദ്ഘാടനവും സെപ്റ്റംബര്‍ 23 (ചൊവ്വ) ഉച്ചയ്ക്ക് രണ്ടിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി, ത്രിതല പഞ്ചാത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പരിശീലന പരിപാടി
ജില്ലാ ഭരണകൂടം, സാമൂഹികനീതി വകുപ്പ്, ഡെഫ് കണ്‍സോര്‍ഷ്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലയിലെ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി സെപ്റ്റംബര്‍ 23 രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആംഗ്യഭാഷാ പരിശീലന പരിപാടി സംഘടിപ്പിക്കും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ സാമൂഹികനീതി ഓഫീസര്‍ ജെ ഷംല ബീഗം അധ്യക്ഷയാകും. എകെഎഫ്ഡി ജനറല്‍ സെക്രട്ടറി ബാബു ഈപ്പന്‍, ആംഗ്യഭാഷ പരിഭാഷകരായ അഞ്ജന, അച്ചാമ്മ ജോണ്‍സണ്‍ എന്നിവര്‍ പരിശീലനം നല്‍കും.
ജില്ലാ ക്ഷീരസംഗമം സ്വാഗതസംഘം രൂപീകരിച്ചു
പത്തനംതിട്ട ജില്ലാ ക്ഷീരസംഗമം ഒക്ടോബറില്‍ മേലൂട് ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില്‍ അടൂരില്‍ നടക്കും. പക്ഷി-മൃഗ-കന്നുകാലി പ്രദര്‍ശനം, യു. പി, ഹൈസ്‌കൂള്‍ വിഭാഗത്തിലെ കുട്ടികള്‍ക്കായി ഡയറി ഫെസ്റ്റ്, ജില്ലയിലെ മികച്ച കര്‍ഷകരെ ആദരിക്കല്‍, സെമിനാര്‍, ഡയറി എക്സിബിഷന്‍ എന്നിവ സംഘടിപ്പിക്കും. അടൂര്‍ അമ്മകണ്ടകര വിവേകാനന്ദ വായനശാലയില്‍ സ്വാഗതസംഘ രൂപീകരണ യോഗം ചേര്‍ന്നു. തിരുവനന്തപുരം മേഖലാ യൂണിയന്‍ ബോര്‍ഡ് അംഗം പി ബി ബീന ഉദ്ഘാടനം ചെയ്തു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എം. പി, എം. എല്‍. എ മാരായ മാത്യു ടി തോമസ്, കെ.യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം എന്നിവര്‍ രക്ഷാധികാരികളായും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ പക്ഷി-മൃഗ പ്രദര്‍ശനത്തിന്റെ ചെയര്‍മാനായും ആതിഥേയ സംഘം പ്രസിഡന്റ് എ. പി ജയനെ ജില്ലാ ക്ഷീരസംഗമം ചെയര്‍മാനായും തിരഞ്ഞെടുത്തു.
വിവിധ കമ്മിറ്റികളുടെ ചെയര്‍മാനായി മുണ്ടപ്പളളി തോമസ്, റ്റി സരസ്വതി, റോഷന്‍ ജേക്കബ്, കുഞ്ഞന്നാമ്മ കുഞ്ഞ്, അഡ്വ. രാജീവ് കുമാര്‍, സുശീല കുഞ്ഞമ്മ കുറുപ്പ്, എ പി സന്തോഷ്, ഷൈലജ പുഷ്പന്‍, സുജിത്ത് എന്നിവരെയും ജനറല്‍ കണ്‍വീനറായി ഡെപ്യൂട്ടി ഡയറക്ടര്‍ പി അനിതയെയും തിരഞ്ഞെടുത്തു. ക്ഷീരസംഘം പ്രസിഡന്റുമാരും സെക്രട്ടറിമാരും ക്ഷീരസംഘം ഭരണസമിതി അംഗങ്ങളും ഉള്‍പ്പെടുന്ന അംഗങ്ങളെയും തിരഞ്ഞെടുത്തു.
കമ്യൂണല്‍ ഹാര്‍മണി യോഗം
കമ്യൂണല്‍ ഹാര്‍മണി യോഗം സെപ്റ്റംബര്‍ 26 രാവിലെ 11.30 ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേരും.
ഉദ്ഘാടനം നടത്തി
അസാപ്പ് കേരളയുമായി സഹകരിച്ചു വിദേശ ഭാഷാ പരിശീലകരായ ജോര്‍ജിയന്‍ ഇന്റര്‍നാഷണല്‍ തിരുവല്ല കുന്നന്താനത്ത് ആരംഭിച്ച പുതിയ ക്യാമ്പസ് ഉദ്ഘാടനം മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍ അധ്യക്ഷനായി. കുന്നന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. മധുസൂദനന്‍ നായര്‍, വാര്‍ഡ് അംഗങ്ങളായ ഗ്രേസി മാത്യു, വി.ജെ റെജി, അസാപ്പ് സിഎസ്പി സൗത്ത് സോണ്‍ മെന്റര്‍ ബാലു വേണുഗോപാല്‍, ഫാ. വര്‍ഗീസ് പി ചെറിയാന്‍, ഫാ. ഷിബു ടോം, ഫാ. ബിനു തോമസ്, തിരുവല്ല മെഡിക്കല്‍ മിഷന്‍ അക്കാദമിക് ഹെഡ് ഫിന്നി തോമസ് ജോസഫ്, ജോര്‍ജിയന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ജയ്‌സി ഷിജോ എന്നിവര്‍ പങ്കെടുത്തു. വിദേശ ഭാഷാ കോഴ്‌സുകളായ ജര്‍മന്‍, ഒ ഇ ടി, ഐ ഇ എല്‍ ടി എസ്, പി ടി ഇ തുടങ്ങിയവയിലേക്ക് അഡ്മിഷന്‍ ആരംഭിച്ചതായി കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സെന്റര്‍ ഇന്‍ ചാര്‍ജ് ശ്രീലക്ഷ്മി എസ് നായര്‍ അറിയിച്ചു. ഫോണ്‍: 7736925907, 9495999688.

അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമി തിരുവനന്തപരം, കൊച്ചി സെന്ററുകളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് കാലാവധി മൂന്ന് മാസം. ഫീസ് 25,000 രൂപ. യോഗ്യത: പ്ലസ് ടു. അപേക്ഷ തപാല്‍ മുഖേനേയോ ഓണ്‍ലൈന്‍ ആയോ സമര്‍പ്പിക്കാം. അവസാന തീയതി ഒക്ടോബര്‍ ആറ്. ഫോണ്‍ : കൊച്ചി 8281360360, തിരുവനന്തപുരം 9447225524. വിലാസം: സെക്രട്ടറി മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30 വെബ്സൈറ്റ്: www.keralamediaacademy.org
അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് കാലാവധി രണ്ടര മാസം. ഫീസ്: 25000 രൂപ. യോഗ്യത: പ്ലസ് ടു. അപേക്ഷ തപാല്‍ മുഖേനയോ ഓണ്‍ലൈനായോ സമര്‍പ്പിക്കാം. അവസാന തീയതി ഒക്ടോബര്‍ ആറ്. വെബ്സൈറ്റ് www.keralamediaacademy.org ഫോണ്‍: കൊച്ചി -6282919398, തിരുവനന്തപുരം-9744844522. വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030.
വികസന സമിതി യോഗം 27 ന്
ജില്ലാ വികസന സമിതി യോഗം സെപ്റ്റംബര്‍ 27 രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ലഹരി വിരുദ്ധ കലാജാഥ
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ കലജാഥ, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കില്‍ ഓറിയന്റഡ് കോഴ്സുകളുടെ അവതരണം എന്നിവ റാന്നി എസ് സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സെപ്റ്റംബര്‍ 23 നടക്കും. റാന്നി ഉപജില്ലാ കേന്ദ്രീകരിച്ചു പൊതു വിദ്യാഭ്യാസ വകുപ്പ്, ബി. ആര്‍. സി റാന്നി, കേരള സ്റ്റേറ്റ് റൂട്രോണിക്സ് എടിസി, റാന്നി എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കേരള സ്റ്റേറ്റ് റൂട്രോണിക്സ് ആര്‍ട്സ് വിഭാഗം വിദ്യാര്‍ഥികളുടെ ലഹരി വിരുദ്ധ കലോപഹാരവും വിവിധ സ്‌കൂളുകളില്‍ നടക്കും.
അപേക്ഷ ക്ഷണിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025-26 വര്‍ഷം ലാപ്ടോപിനുള്ള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളില്‍ ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ച ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളതും തുടര്‍ച്ചയായി ജോലി ചെയ്തുവരുന്നതുമായ തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 15. ഫോണ്‍: 0469 2603074.
അപേക്ഷ ക്ഷണിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025-26 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലോ എട്ടാം ക്ലാസ് മുതല്‍ സര്‍ക്കാര്‍ അംഗീകൃത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള കോഴ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. അപേക്ഷ ഫോം തിരുവല്ല കറ്റോടുള്ള ക്ഷേമനിധി ഓഫീസില്‍ ലഭിക്കും. അവസാന തീയതി ഒക്ടോബര്‍ 15. ഫോണ്‍: 0469 2603074.
സൗജന്യ തൊഴില്‍മേള 27ന്
അസാപ്പ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ 27 ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9495999688, 9496085912.
കേരളോത്സവം
മൈലപ്ര ഗ്രാമപഞ്ചായത്ത് കേരളോത്സവം സെപ്റ്റംബര്‍ 27,28 തീയതിയില്‍ നടക്കും. മത്സരാര്‍ഥികള്‍ http://keralotsavam.com വെബ്സൈറ്റില്‍ സെപ്റ്റംബര്‍ 25 ഉച്ചയ്ക്ക് ഒന്നിന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2222340.
ദേശീയ ആയുര്‍വേദ ദിനം ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 23 ന്
ഭാരതീയ ചികിത്സ വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റേയും സംയുക്താഭിമുഖ്യത്തില്‍ 10-മത് ദേശീയ ആയുര്‍വേദ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 23 രാവിലെ ഒമ്പതിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യസ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ആര്‍. അജയകുമാര്‍ അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യാതിഥിയാകും. ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ. മിനി ആയുര്‍വേദദിന സന്ദേശവും ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജുകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് കോളജ് ജംഗ്ഷനില്‍ നിന്നു രാവിലെ ഒമ്പതിന് ആരംഭിക്കുന്ന റാലി കോളജ് പ്രിന്‍സിപ്പാള്‍ ഡോ. സിന്ധു ജോണ്‍സ് ഫ്ലാഗ് ഓഫ് ചെയ്യും. വിവിധ വിഷയങ്ങളില്‍ ക്ലാസ്, ജീവിതശൈലിരോഗ നിര്‍ണയ ക്യാമ്പ്, ഫുഡ് ഫെസ്റ്റ്, ആയുര്‍വേദ എക്സ്പോ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്.അഖില, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡിപിഎം ഡോ.എസ്.ശ്രീകുമാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലയിലെ എല്ലാ ആയുര്‍വേദ സ്ഥാപനങ്ങളിലും ആയുര്‍വേദദിനത്തോടനുബന്ധിച്ച് ഒരാഴ്ച വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ഭാരതീയ ചികിത്സ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന വിവിധ ആയുര്‍വേദ പ്രോജക്ടുകളുടെയും യൂണിറ്റുകളുടെയും ഉദ്ഘാടനവും നടക്കും.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ അഭിമുഖം
റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിന് പട്ടിക വര്‍ഗ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25-35. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും കമ്പ്യൂട്ടര്‍ കോഴ്സ് വിജയിച്ചവരാകണം. ഡിസിഎ/ഡിറ്റിപി/ പിജിഡിസിഎ കോഴ്സ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗില്‍ പരിജ്ഞാനമുണ്ടാകണം. പ്രതിമാസ ഓണറേറിയം 16,000. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സഹിതം ഒക്ടോബര്‍ ആറിന് രാവിലെ 11 ന് റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 04735 227703.
സൗജന്യ കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം
കേരള നോളജ് ഇക്കോണമി മിഷന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ടെക്‌നോവാലിയുമായി ചേര്‍ന്ന് സൈബര്‍ സെക്യൂരിറ്റിയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും അഞ്ച് ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. യോഗ്യത പ്ലസ് ടു. പ്രായപരിധി 18-25. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തുടര്‍പഠനത്തിന് സ്‌കോളര്‍ഷിപ്പും ലഭിക്കും.
സൈബര്‍ സെക്യൂരിറ്റിയിലും (ഡിഫന്‍സീവ്, ഒഫന്‍സീവ്, ഡിജിറ്റല്‍ ഫോറന്‍സിക്) എഐയിലും സംഭവിക്കുന്ന നൂതനമായ മാറ്റങ്ങളും തൊഴിലവസരങ്ങളും സാധ്യതകളും ലോകോത്തര അംഗീകൃത പഠനകേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങളും വെബിനാറിലൂടെ ലഭിക്കും.
പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 15നു മുമ്പ് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും നോളജ് ഇക്കോണമി മിഷന്റെ സോഷ്യല്‍ മീഡിയ പേജ് സന്ദര്‍ശിക്കുക.
വിദ്യാഭ്യാസാനുകൂല്യം
കേരള സംസ്ഥാന അസംഘടിതതൊഴിലാളി സാമൂഹികസുരക്ഷ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025-2026 വര്‍ഷത്തെ വിദ്യാദ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി പാസായതിനുശേഷം സംസ്ഥാനസര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ദ്ദിഷ്ട അപേക്ഷ ഫോമില്‍ ഒക്ടോബര്‍ 10 ന് മുമ്പായോ അല്ലെങ്കില്‍ പുതിയ കോഴ്‌സില്‍ ചേര്‍ന്ന് 45 ദിവസത്തിനകമോ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. വിദ്യാര്‍ഥി/ വിദ്യാര്‍ഥിനി പഠിക്കുന്ന സ്ഥാപന മേലധികാരി അപേക്ഷ സാക്ഷ്യപ്പെടുത്തണം. അപേക്ഷയോടൊപ്പം അംഗത്തിന്റെ അംഗത്വകാര്‍ഡ്, ആധാര്‍കാര്‍ഡ്, അംശാദായം രേഖപ്പെടുത്തുന്ന പാസ്ബുക്ക്, ഐഎഫ്എസ്‌സി കോഡ് സഹിതം ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, വിദ്യാഭ്യാസസ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. ഫോണ്‍: 0468 2220248.
അറിയിപ്പ്
കേരളസംസ്ഥാന അസംഘടിതതൊഴിലാളി സാമൂഹികസുരക്ഷ ബോര്‍ഡ് ജില്ലാ ഓഫീസില്‍ നിന്നു പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ പെന്‍ഷന്‍ വിതരണം സേവന സോഫ്റ്റ് വെയര്‍ വഴി ആക്കുന്നതിന് ആധാര്‍ സാധൂകരണം (ഡാറ്റാ ശേഖരണം) പൂര്‍ത്തിയാക്കാത്തവര്‍ സെപ്റ്റംബര്‍ 30 നകം നടത്തണം. അല്ലാത്ത പക്ഷം പെന്‍ഷന്‍ മുടങ്ങുന്നതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2220248.
അഭിമുഖം
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ദന്തല്‍ വിഭാഗത്തില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിന് അഭിമുഖം സെപ്റ്റംബര്‍ 25 രാവിലെ 10.30 ന് നടക്കും. ബിഡിഎസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ദന്തല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ, മറ്റ് രേഖകളുടെ അസലും പകര്‍പ്പും സഹിതം കോന്നി മെഡിക്കല്‍ കോളജില്‍ അഭിമുഖത്തിന് ഹാജരാകണം. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. രജിസ്‌ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10 വരെ. ഫോണ്‍: 0468 2344823, 2344803
വനിതാ കമ്മീഷന്‍ മെഗാഅദാലത്ത് സെപ്റ്റംബര്‍ 24 ന്
വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് സെപ്റ്റംബര്‍ 24 ന് തിരുവല്ല മാമന്‍ മത്തായി നഗര്‍ ഹാളില്‍ രാവിലെ 10 മുതല്‍ നടക്കും.
ഗതാഗത നിയന്ത്രണം
പറക്കോട് ജംഗ്ഷന് സമീപത്തെ കലുങ്കിന്റെ പുനര്‍നിര്‍മാണം നടക്കുന്നതിനാല്‍ പറക്കോട്-കൊടുമണ്‍ റോഡിലൂടെയുള്ള വാഹനഗതാഗതം സെപ്റ്റംബര്‍ 23 ന് നിരോധിച്ചു. അടൂരില്‍ നിന്ന് പറക്കോട്- കൊടുമണ്‍ റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ ഏഴംകുളം-കൈപ്പട്ടൂര്‍ റോഡില്‍ പാലമുക്ക് വഴി കാവാനാല്‍ ജംഗ്ഷനില്‍ എത്തി കൊടുമണ്‍ ഭാഗത്തേക്കും അടൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഈ റോഡ് വഴി തിരിച്ചും പോകണം.
ലോഗോ പ്രകാശനം
മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ ശാസ്ത്രീയ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ‘സ്വച്ഛതാഹി സേവ’ കാമ്പയിന്റെ ലോഗോ പ്രസിഡന്റ് മിനി ജിജു ജോസഫ് പ്രകാശനം ചെയ്തു. കാമ്പയിന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തും. വൈസ് പ്രസിഡന്റ് വത്സല വാസു, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അശ്വതി പി നായര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കവിത, ഗ്രാമസേവകന്‍ ശ്യാം, സെക്രട്ടറി സുമാഭായി എന്നിവര്‍ പങ്കെടുത്തു.

കുടിവെള്ള പദ്ധതി നിര്‍മാണം ആരംഭിച്ചു
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭഗവതിക്കും പടിഞ്ഞാറ് വാര്‍ഡില്‍ സ്ഥാപിക്കുന്ന മിനി കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. കിണര്‍ നിര്‍മിച്ചിട്ടും വെള്ളം ലഭിക്കാത്ത 35 കുടുംബങ്ങള്‍ക്ക് പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമാക്കും. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 22 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. തൊടു കുളത്തിന് സമീപം കിണര്‍ നിര്‍മിച്ച് വെള്ളം പമ്പ് ചെയ്ത് ശുദ്ധീകരിച്ച് ടാങ്കില്‍ നിന്നു പൈപ്പിലൂടെ വീടുകളില്‍ വെള്ളം എത്തിക്കുന്നതാണ് പദ്ധതി. ഭൂജല വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. വൈസ് പ്രസിഡന്റ് റാഹേല്‍, സ്ഥിരം സമിതി അധ്യക്ഷരായ എന്‍.കെ ശ്രീകുമാര്‍, വി.പി വിദ്യാധരപ്പണിക്കര്‍, പ്രീയാ ജ്യോതികുമാര്‍, അംഗം ശ്രീവിദ്യ, ഭൂജല വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സനല്‍ ചന്ദ്രന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ വിഷ്ണു എന്നിവര്‍ പങ്കെടുത്തു
