ശബരിമല സംരക്ഷണ സംഗമത്തിലെ പൊതു സമ്മേളനം കെ.അണ്ണാമലൈ ഉദ്ഘാടനം ചെയ്തു

Spread the love

 

konnivartha.com: ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഭഗവത്ഗീതയെ കുറിച്ച് ക്ലാസ് എടുക്കുന്നുവെന്ന് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ.ആഗോള അയ്യപ്പ സംഗമത്തിനു ബദലായി പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തിലെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.അണ്ണാമലൈ.

ഗണപതി മിത്ത് എന്ന് പറഞ്ഞവർ ക്ലാസെടുക്കുകയാണ്. 2018 ൽ കണ്ട കാഴ്ച ഇപ്പോള്‍ പന്തളത്ത് കാണുന്നു.ആഗോള അയ്യപ്പ സംഗമത്തിനു സനാതന ധർമത്തെ തർക്കാൻ ശ്രമിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെയാണ് കേരള സർക്കാർ ക്ഷണിച്ചതെന്നും അണ്ണാമലൈ പറഞ്ഞു.

ഡിഎംകെ ആഗോള മുരുക സംഗമം നടത്തുന്നത് കണ്ടാണ് കേരളത്തിൽ ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. രണ്ട് പേരും അതിന് യോഗ്യത ഇല്ലത്തവരാണ് എന്നും കെ.അണ്ണാമലൈ പറഞ്ഞു .

 

ശബരിമല വിശ്വാസം വികസനം സുരക്ഷാ എന്ന വിഷയത്തിൽ സെമിനാർ നടന്നു .വിവിധ ഹൈന്ദവ സംഘടനകളും ശബരിമലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സംഘടനകളും പരിപാടികളുടെ ഭാഗമായി.തീർഥപാദാശ്രമം മഠാധിപതി സംപൂജ്യ പ്രജ്ഞാനാനന്ദ തീർഥപാദർ സംഗമം ഉദ്ഘാടനം ചെയ്തു.രാഷ്ട്രീയത്തിനതീതമായി ഭക്തർ സംഗമത്തിലേക്ക് എത്തുകയാണെന്ന് മുതിർന്ന ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് അവകാശപ്പെട്ടു.കുമ്മനം രാജശേഖരൻ, വത്സൻ തില്ലങ്കേരി, കെ.പി. ശശികല എന്നീ നേതാക്കളും വേദിയിൽ ഉണ്ടായിരുന്നു.ശബരിമല സംരക്ഷണ സംഗമത്തിന്റെ ഭാഗമാകാന്‍ പന്തളത്തേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. കേരളത്തിന് അകത്ത് നിന്നും പുറത്തു നിന്നുമുള്ള ഭക്തര്‍ എത്തി.

150 ലധികം സാമുദായിക സംഘടനകളുടെ ഭാരവാഹികള്‍, ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉള്‍പ്പെടെ 60 ലധികം സന്യാസി ശ്രേഷ്ഠന്മാര്‍, വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികള്‍, വിവിധ സംസ്ഥാനങ്ങളിലെ ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ പ്രതിനിധികള്‍ , അയ്യപ്പഭക്തസംഘടനകളുടെ പ്രതിനിധികള്‍ ക്ഷേത്ര ഭാരവാഹികള്‍, ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ടവര്‍, തന്ത്രി രാജ പ്രതിനിധി, പേട്ട സംഘങ്ങളുടെ പെരിയോന്മാര്‍, തിരുവാഭരണ സംഘം, മലയരയ സമാജത്തിന്റെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംഗമത്തിന്റെ ഭാഗമായി.മൂന്ന് സെഷനുകളിലായി നടന്ന സെമിനാറുകൾ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശബരിമല കര്‍മസമിതി ചെയര്‍പേഴ്സണ്‍ കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ ദര്‍ശനരേഖ അവതരിപ്പിച്ചു. ‘ശബരിമലയുടെ വിശ്വാസം’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ശബരിമല അയ്യപ്പസേവാസമാജം സ്ഥാപക സെക്രട്ടറി സ്വാമി അയ്യപ്പദാസ് വിഷയാവതരണം നടത്തി. ‘ശബരിമലയുടെ വികസനം’ എന്നവിഷയത്തിലാണ് രണ്ടാമത്തെ സെമിനാര്‍. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. ജി. രാമന്‍നായര്‍ വിഷയാവതരണം നടത്തി. ‘ശബരിമല സംരക്ഷണം’ എന്ന വിഷയത്തില്‍ നടക്കുന്ന മൂന്നാമത്തെ സെമിനാറില്‍ മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ വിഷയാവതരണം നടത്തി.

സ്വാഗതസംഘം പ്രസിഡന്റ് പിഎന്‍. നാരായണ വര്‍മ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന കാര്യാധ്യക്ഷന്‍ വത്സന്‍ തില്ലങ്കേരി ആമുഖ പ്രസംഗം നടത്തി. സ്വാമി ശാന്താനന്ദ മഹര്‍ഷി, തേജസ്വി സൂര്യ എംപി, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ശബരിമല സംരക്ഷണ സംഗമം ജനറല്‍ കണ്‍വീനര്‍ കെ.പി. ഹരിദാസ്, കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

konnivartha.com: Annamalai’s Criticism of Pinarayi Vijayan: K Annamalai criticizes Pinarayi Vijayan for discussing the Bhagavad Gita despite being an atheist (K.Annamalai )

 

Blessed to have taken part in Sabarimala Samrakshana Sangamam today at Pandalam, organised by Sabarimala Karma Samithi, a divine call to uphold the sanctity of Lord Ayyappa, the eternal Naishtik Brahmachari.

The faith of millions cannot be sacrificed at the drama of political theatrics staged by the Communists and their DMK allies, especially during polls. It is time for a decisive political change to protect Sanatana Dharma.
Urged the Kerala government, under Thiru Pinarayi Vijayan, to immediately withdraw its affidavit allowing women into the Sabarimala shrine, submitted to the Supreme Court & also to withdraw cases against thousands of devotees filed during the 2018-19 Sabarimala agitations.(K.Annamalai )