ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314
ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം
ജില്ലാ സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി ഗ്രാമസഭ ലിസ്റ്റില്‍ ഉള്‍പ്പെട്ട അര്‍ഹരായ അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, അനുബന്ധ രേഖകള്‍ സഹിതം ഒക്ടോബര്‍ 10 വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ സാമൂഹികനീതി ഓഫീസില്‍ സമര്‍പ്പിക്കണം.
ഫോണ്‍: 04682325168, 8281999004.
റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാം
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം(വെളള, നീല) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിങ്ക്) പരിവര്‍ത്തനം ചെയ്യുന്നതിനുളള അപേക്ഷ ഒക്ടോബര്‍ 20 വരെ ഓണ്‍ലൈനായി സ്വീകരിക്കും. അര്‍ഹരായ മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ സിവില്‍ സപ്ലൈസ് വകുപ്പിന്റെ സിറ്റിസണ്‍ പോര്‍ട്ടല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04682222612.
സംഘാടകസമിതി യോഗം
ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിനാഘോഷം നടത്തുന്നതിനുള്ള സംഘാടകസമിതി രൂപീകരണയോഗം സെപ്റ്റംബര്‍ 27 ഉച്ചയ്ക്ക് 2.30ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല കലക്ടര്‍ എസ് പ്രേംകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേരുമെന്ന് സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു.
പെയിന്റിംഗ് മത്സരം
കൈത്തറി ആന്‍ഡ് ടെക്സ്റ്റയില്‍സ് ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കൈത്തറി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി എല്‍പി, യുപി, ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് കൈത്തറിയെ ആസ്പദമാക്കി ജില്ലാതല പെയിന്റിംഗ് മത്സരം നടത്തുന്നു. സ്‌കൂളിലെ പ്രധാന അധ്യാപകന്റെ ശുപാര്‍ശകത്തുമായി സെപ്റ്റംബര്‍ 26ന് മുമ്പ് കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ രജിസറ്റര്‍ ചെയ്യണം. ഫോണ്‍ : 0468 2214639, 2212219. ഇ-മെയില്‍ : [email protected]
ടെന്‍ഡര്‍
കോന്നി ഐ. സി. ഡി. എസ്. പ്രൊജക്റ്റ് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍/ജീപ്പ്) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 26. ഫോണ്‍ : 9188959672, 9447161577.
ടെന്‍ഡര്‍
പത്തനംതിട്ട വനിത ശിശുവികസന ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 29 ഉച്ചയ്ക്ക് 12.30 വരെ. ഫോണ്‍ : 0468 2966649.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്‍ഡ് ഡേറ്റ എന്‍ട്രി, ടാലി എംഎസ് ഓഫീസ്, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്കാണ് പ്രവേശനം. ഫോണ്‍ : 0469 2961525, 8281905525.
അസാപ് കേരളയില്‍ നിയമനം
അസാപ് കേരള ഗ്രാജ്വേറ്റ് ഇന്റേണ്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. തിരുവല്ല കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ബിരുദാനന്തര ബിരുദമാണ് യോഗ്യത. എംബിഎ ബിരുദം ഉള്ളവര്‍ക്ക് മുന്‍ഗണന. ഉയര്‍ന്ന പ്രായപരിധി 30 വയസ്. അഭിമുഖം സെപ്റ്റംബര്‍ 27ന് കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കുന്ന തൊഴില്‍മേളയോടൊപ്പം നടത്തും. ഫോണ്‍ :9495999688, 9496085912.
നിയമപരമായ രക്ഷാകര്‍തൃത്വം : ഹിയറിംഗ് ഒക്ടോബര്‍ നാലിന്
നാഷണല്‍ ട്രസ്റ്റ് പത്തനംതിട്ട ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുദ്ധിവൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ച കുട്ടികള്‍ക്ക് നിയമപരമായ രക്ഷാകര്‍തൃത്വം നല്‍കുന്നതിനുളള ഹിയറിംഗ് ഒക്ടോബര്‍ നാലിന് രാവിലെ 10.30 മുതല്‍ ഒന്നുവരെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ലാബ് ടെക്‌നീഷ്യന്‍ നിയമനം
കൊറ്റനാട് ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ദിവസവേതന കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. യോഗ്യത : ബിഎസ്‌സി എംഎല്‍റ്റി / എംഎല്‍റ്റി ഡിപ്ലോമ. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. പ്രായപരിധി 40. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ നാലിന് രാവിലെ 11ന് ജില്ലാ ഹോമിയോ അശുപത്രി ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0469 2776000.
ഇ-മെയില്‍ : [email protected]
കുടിശിക നിവാരണം
കേരളാ ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് ഒക്ടോബര്‍ മൂന്നു മുതല്‍ 31 വരെ ക്യാമ്പുകളിലും ബോര്‍ഡിന്റെ ജില്ലാ ഓഫീസിലും നേരിട്ടെത്തി കുടിശിക നിവാരണം നടത്താം. ഫോണ്‍ : 04682-320158.
ക്ലാര്‍ക്ക് -കം- ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
കേരള തൊഴിലുറപ്പു തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മൂന്ന് മാസത്തേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ക്ലാര്‍ക്ക് -കം- ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററിനെ നിയമിക്കുന്നു. ബിരുദവും ഡിസിഎ യോഗ്യതയുമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 30 വൈകിട്ട് അഞ്ചിനകം ജില്ലാ ക്ഷേമനിധി ഓഫീസര്‍ കൂടിയായ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം.
വിലാസം- ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ് പ്രോജക്ട് ഡയറക്ടര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം, ഒന്നാം നില, മണ്ണില്‍ റീജന്‍സി, സ്റ്റേഡിയം ജംഗ്ഷന് സമീപം, പിന്‍-689645, ഫോണ്‍ . 0468 2962038 , ഇമെയില്‍. [email protected]