സെപ്റ്റംബര്‍ 28 വരെ നടക്കുന്ന ആംഗ്യഭാഷ വാരാചാരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, സാമൂഹികനീതി വകുപ്പ്, ഡഫ് കണ്‍സോര്‍ഷ്യം എന്നിവയുടെ സംയുക്ത ആഭിമുഖത്തില്‍ ആംഗ്യഭാഷ പരിശീലന പരിപാടി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് ഉദ്ഘാടനം ചെയ്തു.
കേള്‍വി-സംസാര പരിമിതി ഉള്ളവര്‍ക്ക് സര്‍ക്കാര്‍ സേവനം നിഷേധിക്കാതിരിക്കാന്‍ ഓരോ ഉദ്യോഗസ്ഥനും ആംഗ്യഭാഷ അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
‘ഇന്ത്യന്‍ ആംഗ്യഭാഷയില്‍ നിത്യ ജീവിതത്തില്‍ ആവശ്യമായ ചില അടിസ്ഥാന ആംഗ്യ രൂപങ്ങള്‍’ എന്ന കൈപ്പുസ്തകം ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു.
ജില്ലാ സാമൂഹികനീതി ഓഫീസര്‍ ജെ ഷംല ബീഗം അധ്യക്ഷയായി. പിഡിസി കോര്‍ഡിനേറ്റര്‍ കെസിയ സണ്ണിച്ചന്, കലക്ടറേറ്റ് ഹുസൂര്‍ ശിരസ്തദാര്‍ വര്‍ഗീസ് മാത്യു, ഡിസ്ട്രിക്ട് സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫ് ദി ഡഫ് ട്രഷറര്‍ പി എ എബ്രഹാം, പിഎഫ്ഡിഡബ്ല്യു അംഗം സൂസന് വര്‍ഗീസ്, ഡിഎല്‍സി അംഗം മുഹമ്മദ് സലീം, പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയേഷന് ഓഫ് ദി ഡഫ് ട്രഷറര്‍ പ്രിന്‍സ് എന്നിവര്‍ പങ്കെടുത്തു.
എകെഎഫ്ഡി കോര്‍ഡിനേറ്റര്‍ ബാബു ഈപ്പന് ആംഗ്യഭാഷയുടെ പ്രാധാന്യത്തെ പറ്റിയും അടിസ്ഥാന കാര്യങ്ങളെ പറ്റിയും ക്ലാസെടുത്തു. അഞ്ജനയും അച്ചാമ്മ ടീച്ചറും പരിഭാഷകരായി.
സ്കൂളുകളില്‍ ആംഗ്യഭാഷ പാഠ്യവിഷയമാക്കണമെന്ന് ഡഫ് കണ്‍സോര്‍ഷ്യം അംഗങ്ങള്‍ അഭ്യാര്‍ത്ഥിച്ചു.