പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 24/09/2025 )

Spread the love

വാഹന പ്രചാരണ ജാഥ

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കുടിശിക നിവാരണ കാമ്പയിന്റെ ഭാഗമായുള്ള  വാഹന പ്രചാരണ ജാഥ സ്വകാര്യ ബസ് സ്റ്റാന്‍ഡ് മുതല്‍ ക്ഷേമനിധി ഓഫീസ് വരെ സംഘടിപ്പിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗം മലയാലപ്പുഴ ജ്യോതിഷ് കുമാര്‍ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. ജില്ലാ ഉപദേശക സമിതി അംഗം ഇ.കെ ബേബി അധ്യക്ഷനായി.
വിവിധ ആനുകൂല്യ വിതരണവും വാഹന പ്രചാരണ യാത്രയില്‍ പങ്കാളിയായവരെ ആദരിക്കുകയും ചെയ്തു. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാന വ്യാപകമായി ഒക്ടോബര്‍ മൂന്ന് മുതല്‍ 31 വരെ 200 കേന്ദ്രങ്ങളിലാണ് കുടിശിക നിവാരണ ക്യാമ്പ് നടത്തുന്നത്.

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്. സുബാഷ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഇന്‍-ചാര്‍ജ് കെ.ബിനോയ്, സംഘടനാ നേതാക്കളായ ലാലു മാത്യു, പി.കെ. ഗോപി, കെ. കെ. സുരേന്ദ്രന്‍, കെ.ജി. അനില്‍ കുമാര്‍, തോമസ് ജോസഫ്, എ.ഡി. ജോണ്‍,  രവി പിള്ള, മുഹമ്മദ് ഷാ, മാത്യു വര്‍ഗ്ഗീസ്, കെ.പി സജി, ഹെഡ് ക്ലാര്‍ക് ശ്രീജ വാസുദേവന്‍, ജില്ലാ ഉപദേശക സമിതി അംഗങ്ങള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.


സീറ്റ് ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ പന്തളം സര്‍ക്കാര്‍ ഐടിഐയില്‍ പ്ലംബര്‍ എന്‍സിവിറ്റി ട്രേഡില്‍  പട്ടികജാതി/ പട്ടിക വര്‍ഗ/ ജനറല്‍ വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. ഹോസ്റ്റല്‍ സൗകര്യം, ഉച്ചഭക്ഷണം, പോഷകാഹാരം, പ്രതിമാസ അലവന്‍സ്, യൂണിഫോം അലവന്‍സ് എന്നിവ ലഭിക്കും. അസല്‍ എസ് എസ് എല്‍ സി, റ്റി.സി, ജാതി സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകള്‍ സഹിതം ഐടിഐയില്‍ സെപ്റ്റംബര്‍ 29 നകം ഹാജരാകണം.  ഫോണ്‍ : 9446444042.


അസാപ് കേരളയില്‍ പരിശീലക നിയമനം

അസാപ് കേരള ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്സിലേക്ക് പരിശീലകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിലുള്ള ബി ഇ അല്ലെങ്കില്‍ ബി ടെക്ക് ആണ്  യോഗ്യത. അപേക്ഷകര്‍ക്ക് കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. സെപ്റ്റംബര്‍ 27ന് കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കുന്ന തൊഴില്‍മേളയോടൊപ്പം അഭിമുഖം നടക്കും. ഫോണ്‍ :  9495999688, 9496085912.


ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോണിക് മെക്കാനിക്) തസ്തികയിലെ ഒരു ഒഴിവിലേക്ക് ജനറല്‍ വിഭാഗത്തില്‍ നിന്ന് നിയമനം നടത്തുന്നു. യോഗ്യത :  ഇലക്ട്രോണിക് മെക്കാനിക് ട്രേഡില്‍ എന്‍ റ്റി സി യും  മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍എസി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍ / ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ,  ഇലക്ട്രോണിക്‌സ് /ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി/ തതുല്യമായി അംഗീകരിച്ച ബിരുദം. യോഗ്യതയുളളവര്‍ ഒക്ടോബര്‍ മൂന്നിന് രാവിലെ 10ന് ചെന്നീര്‍ക്കര ഐടിഐ യില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍കാര്‍ഡും  പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍ : 0468 2258710.

കര്‍ഷകര്‍ക്ക് പരിശീലനം

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒക്ടോബര്‍ ഒമ്പത് മുതല്‍ 30 വരെ വിവിധ പരിശീലന പരിപാടി നടത്തുന്നു.
പരിശീലനത്തിന്റെ പേര്, തീയതി,  സമയം എന്ന ക്രമത്തില്‍

താറാവ് വളര്‍ത്തല്‍,  ഒക്ടോബര്‍ ഒമ്പത് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ
വളര്‍ത്തുനായകളുടെ പരിപാലനം, ഒക്ടോബര്‍ 15, 16 രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ
ആട് വളര്‍ത്തല്‍, ഒക്ടോബര്‍  22, 23 രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ.പന്നി വളര്‍ത്തല്‍, ഒക്ടോബര്‍ 29, 30 രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ
ഫോണ്‍ : 0469 2965535.

താല്‍പര്യപത്രം ക്ഷണിച്ചു

കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് (സിഎഫ്ആര്‍ഡി) ന്റെ 2021-22, 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളിലെ  ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ്  ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. സേവനം ലഭ്യമാക്കുന്നതിനുളള നിരക്കും മറ്റ് വ്യവസ്ഥകളും കാണിച്ചുളള താല്‍പര്യപത്രം  സെപ്റ്റംബര്‍ 27ന് മുമ്പ് ഓഫീസില്‍ എത്തണം. ഫോണ്‍ : 0468 2241144.


സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റ്  നിയമനം

കോയിപ്രം ബ്ലോക്കിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനത്തിന് സൂക്ഷ്മസംരംഭ കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തിരഞ്ഞെടുക്കുന്നു. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ 25-45 പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും ഓക്‌സിലറി അംഗങ്ങള്‍ക്കും അപേക്ഷിക്കാം.

കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യംചെയ്യുന്നതിലുള്ള മികവ് എന്നിവ അഭികാമ്യം.  പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഓണറേറിയം. ചെറുകിട സംരംഭമേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

പൂരിപ്പിച്ച അപേക്ഷ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്) അയല്‍ക്കൂട്ട അംഗത്വം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ സഹിതം പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ഓഫിസില്‍/ ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, കലക്ട്രേറ്റ്, മൂന്നാം നില, പത്തനംതിട്ട വിലാസത്തില്‍ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. അവസാന തീയതി  ഒക്ടോബര്‍ 13 വൈകിട്ട് അഞ്ചു വരെ. . ഫോണ്‍ :9746488492, 9656535697