തിരുവല്ല മാമ്മന്‍ മത്തായി ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ 15 പരാതി തീര്‍പ്പാക്കി. ആകെ 47 പരാതി ലഭിച്ചു. അഞ്ചെണ്ണം പോലിസ് റിപ്പോര്‍ട്ടിനും രണ്ടെണ്ണം ജാഗ്രതാസമിതി റിപ്പോര്‍ട്ടിനും അയച്ചു.
മൂന്ന് പരാതി ജില്ലാ നിയമ സേവന അതോറിറ്റിക്ക് കൈമാറി. 22 കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി നേതൃത്വം നല്‍കി. പാനല്‍ അഭിഭാഷക സീമ, പോലിസ് ഉദ്യോഗസ്ഥരായ കെ.ജയ, റ്റി.കെ സുബി എന്നിവര്‍ പങ്കെടുത്തു.
Women’s Commission Adalat: 15 complaints resolved
The Women’s Commission Adalat held at the Thiruvalla Mamman Mathai Hall disposed of 15 complaints. A total of 47 complaints were received. Five were sent for police report and two for Jagratha Samiti report. Three complaints were forwarded to the District Legal Services Authority. 22 cases were postponed to the next sitting. Commission member Adv. Elizabeth Mamman Mathai led the proceedings. Panelist Advocate Seema, police officers K. Jaya and TK Subi participated.