konnivartha.com; കോന്നി ഗ്രാമ പഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേർന്നുണ്ടാക്കിയ വികസന ഫണ്ടിന്റെ പിന്തുണയോടെ പ്ലാച്ചേരിക്കാരുടെ ഏറെ കാലത്തെ ആഗ്രഹമായ കുളിക്കടവ് പൊതുജനങ്ങൾക്ക് സമർപ്പിച്ചു.
ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ സിന്ധു സന്തോഷ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം നിർവഹിച്ചു. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായ അനി സാബു തോമസ് യോഗത്തിന് അധ്യക്ഷത വഹിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡന്റ സുലേഖ വി. നായർ, മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ശോഭ മുരളി എന്നിവർ ആശംസകൾ അറിയിച്ചു. ഹരിന്ദരൻ നായർ നന്ദി രേഖപ്പെടുത്തി.