പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 25/09/2025 )

Spread the love

ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് എയര്‍ലൈന്‍ ഡിപ്ലോമ

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ഐഎംസിക്ക് കീഴില്‍  പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് എയര്‍ലൈന്‍ ക്യാബിന്‍ ക്രൂ (ഒരു വര്‍ഷം ) കോഴ്സിലേക്ക്  പ്രവേശനം ആരംഭിച്ചു. യോഗ്യത: പ്ലസ് ടു/ബിരുദം. ഫോണ്‍ :  7306119753.


റാങ്ക് പട്ടിക റദ്ദായി

ജില്ലയിലെ ഷെഡ്യൂള്‍ഡ് ട്രൈബ് ഡവലപ്‌മെന്റ്  വകുപ്പില്‍ ആയ (എസ് റ്റി വനിതകള്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, കാറ്റഗറി നം. 092/21) തസ്തികയുടെ റാങ്ക് പട്ടിക കാലവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന്  റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.


ഫാര്‍മസിസ്റ്റ് ഒഴിവ്

വളളിക്കോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിന്റെ താല്‍കാലിക ഒഴിവ്. ഡി ഫാം, ബി ഫാം, എം ഫാം ഇവയില്‍ ഏതെങ്കിലും യോഗ്യതയും  കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18-36. തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം, യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം വളളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 30 ന് രാവിലെ 10.30 വരെ അപേക്ഷ  സമര്‍പ്പിക്കാം.  അന്നേ ദിവസം രാവിലെ 11 നാണ് അഭിമുഖം. ഫോണ്‍: 9037700569.


വാല്യുവേഷന്‍ പാനല്‍ : അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന വായ്പാ പദ്ധതികളില്‍ ജാമ്യമായി സ്വീകരിക്കുന്ന  വസ്തുവിന്റെ വില നിര്‍ണയം നടത്തുന്നതിന് റവന്യൂ സര്‍വീസില്‍ നിന്ന് വിരമിച്ച വില്ലേജ് ഓഫീസര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, തഹസില്‍ദാര്‍ എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, ആധാര്‍ കാര്‍ഡ്, സര്‍വീസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ പന്തളം ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ : 9400068503.

ലഹരി വിരുദ്ധ കലാജാഥ

കുട്ടികളില്‍ നല്ല ആരോഗ്യശീലങ്ങള്‍ വളര്‍ത്തുക, ലഹരി വിരുദ്ധ മനോഭാവം വളര്‍ത്തിയെടുക്കുക, സാങ്കേതിക-നൈപുണ്യ വിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ സമഗ്ര ശിക്ഷാ കേരള റാന്നി ബി.ആര്‍.സിയും കേരള സ്റ്റേറ്റ്  റൂട്രോണിക്‌സ് റാന്നി പഠന കേന്ദ്രവും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ വിദ്യാഭ്യാസ കലാജാഥക്ക് തുടക്കമായി. സമഗ്ര ഗുണമേന്മാ വിദ്യാഭാസ പരിപാടിയുടെ ഭാഗമായി എസ്. സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി റാന്നി ബ്ലോക്ക് പ്രൊജക്ട് കോ-
ഓര്‍ഡിനേറ്റര്‍  ഷാജി എ. സലാം ഉദ്ഘാടനം ചെയ്തു. റൂട്രോണിക്‌സ് റാന്നി പഠന കേന്ദ്രം സിഇഒ
എം.സുഭാഷ് അധ്യക്ഷനായി.  പ്രഥമാധ്യാപിക അനി മാത്യു, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ അനുഷ ശശി, ബി. ശില്പ നായര്‍, മര്‍ട്ടിമീഡിയ ഫാക്കല്‍റ്റിമാരായ എസ് സുബീഷ് , സുധികുമാര്‍ ,എം.കെ നിഖില്‍, കെ. അമല്‍, ശരണ്യ  എന്നിവര്‍ പങ്കെടുത്തു.

ക്വിസ് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു

നാഷണല്‍ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം നടത്തുന്ന വികസിത് ഭാരത് ക്വിസ് ആദ്യ ഘട്ടം ഒക്ടോബര്‍ 15  വരെ ഓണ്‍ലൈനായി നടത്തുന്നു. കേന്ദ്ര സര്‍ക്കാറിന്റെ മേരാ യുവ ഭാരത്- https://mybharat.gov.in/ പോര്‍ട്ടല്‍ വഴിയാണ് ക്വിസ്. ആദ്യ 10000 സ്ഥാനത്തില്‍ എത്തുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കും. ജനുവരി 12 നു ന്യൂ ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ നടക്കുന്ന വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിന്റെ ഭാഗമായി പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും അശയങ്ങള്‍ പങ്കുവെക്കാനും യുവാക്കള്‍ക്ക് അവസരമുണ്ട്. ഫോണ്‍: 7558892580.

സ്റ്റിച്ച് വെല്‍ ഉദ്ഘാടനം ചെയ്തു

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ചെന്നീര്‍ക്കര ഐ ടി ഐ ജംഗ്ഷനില്‍ ആരംഭിച്ച വനിതാ ഗ്രൂപ്പ് സംരംഭം ‘ സ്റ്റിച്ച് വെല്‍’ ഉദ്ഘാടനം പ്രസിഡന്റ്  ജെ. ഇന്ദിരാ ദേവി നിര്‍വഹിച്ചു. 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സംരംഭം ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗം അഭിലാഷ് വിശ്വനാഥ് അധ്യക്ഷനായി. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  എം ആര്‍ മധു, അന്നമ്മ ജിജി, ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസര്‍ ജെ ദീപു എന്നിവര്‍ പങ്കെടുത്തു.