അടൂര്‍ കെ.എസ്.ആര്‍.ടി.സി യാര്‍ഡ് നിര്‍മാണത്തിന് ഭരണാനുമതി

Spread the love

 

konnivartha.com: അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ ഓപ്പറേറ്റിങ് യാര്‍ഡ് നിര്‍മാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.

 

നിര്‍വഹണ ചുമതലയുള്ള പൊതുമരാമത്ത് നിരത്ത് വിഭാഗവുമായി ബന്ധപ്പെട്ട് സാങ്കേതിക അനുമതി നടപടി പുരോഗമിക്കുന്നു. സമയബന്ധിതമായി ടെന്‍ഡറിങ് സാധ്യമാക്കുമെന്നും ഡെപ്യൂട്ടിസ്പീക്കര്‍ അറിയിച്ചു. ഡിപ്പോയില്‍ ബസ് ഷെല്‍ട്ടര്‍ നിര്‍മിക്കുന്നതിന് ഒരു കോടി രൂപയ്ക്കുളള അന്തിമ ഭരണാനുമതി അവസാന ഘട്ടത്തിലാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ സൂചിപ്പിച്ചു.

error: Content is protected !!