
konnivartha.com: എന്‍ എസ് എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരൻ നായർക്ക് എതിരെ കോന്നിയിലും പോസ്റ്റര്‍ ഉയര്‍ന്നു . ഇരുനൂറ്റി അന്‍പത്തി ആറാം നമ്പര്‍ കോന്നി താഴം കരയോഗ മന്ദിരത്തിലെ മതിലിനു സമീപം ആണ് പ്രതിക്ഷേധ ബാനര്‍ ഉയര്‍ന്നത് .
“സമുദായ അംഗങ്ങളുടെ മനസ്സറിയാതെ സ്വന്തക്കാര്‍ക്കായി സമുദായത്തെ ഭരണ വര്‍ഗ്ഗത്തിന് മുന്നില്‍ അടിയറവു വെക്കുന്ന ജനറല്‍സെക്രട്ടറി സുകുമാരന്‍ നായര്‍ രാജി വെക്കണം എന്നാണ് വാചകം . ”
എന്നാല്‍ സര്‍ക്കാര്‍ അനുകൂല നിലപാടിൽ ഉറച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി. രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും ജി സുകുമാരൻ നായര്‍ വ്യക്തമാക്കി.ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ പൊതുയോഗത്തിനെത്തിയപ്പോഴായിരുന്നു ജി സുകുമാരൻ നായരുടെ പ്രതികരണം.
സുകുമാരൻ നായര്‍ക്കെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പ്രതികരണം തേടിയപ്പോഴായിരുന്നു പ്രതികരണം.താൻ തന്റെ രാഷ്ട്രീയ നിലപാട് നേരത്തെ തന്നെ പറഞ്ഞതാണെന്നും പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചോട്ടെയെന്നും അത് നേരിട്ടോളാണെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ കൊണ്ട് തനിക്ക് കുറച്ച് പബ്ലിസിറ്റി കിട്ടുമല്ലോ. പറഞ്ഞ നിലപാടിനെക്കുറിച്ച് പിന്നെയും പിന്നെയും ചോദിക്കേണ്ടതില്ലെന്നും സുകുമാരൻ നായര്‍ പറഞ്ഞു.
സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ സുകുമാരൻ നായർക്കെതിരെ പ്രതിക്ഷേധ ബാനറുകള്‍ ഉയര്‍ന്നു .