ക്ഷേത്രങ്ങള്‍ ഒരുങ്ങി :ഇന്ന് പൂജ വെയ്പ്പ്

Spread the love

 

konnivartha.com: പ്രാർഥനകള്‍ക്ക് പുണ്യം പകര്‍ന്നു കൊണ്ട് ഇന്ന് പൂജ വെയ്പ്പ് ചടങ്ങുകള്‍ നടക്കും .പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യ കിരണങ്ങള്‍ ചുമന്ന രാശി വീശുമ്പോള്‍ ദേവാലയങ്ങളില്‍ പൂജ വെയ്പ്പിനു ഉള്ള ചടങ്ങുകള്‍ക്ക് ഭദ്ര ദീപം തെളിയും . അക്ഷരത്തെ നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് പ്രത്യേകം തയാര്‍ ചെയ്ത പീഠത്തില്‍ പുസ്തകങ്ങള്‍ പൂജ വെയ്ക്കും . രണ്ടു നാള്‍ അക്ഷരത്തെ പൂജിച്ചു കൊണ്ട് വിജയ ദശമി നാളില്‍ പുസ്തകം പൂജയെടുക്കും .തുടര്‍ന്ന് അക്ഷര പാരായണം നടത്തി വിദ്യാ ദേവതയെ ഉണര്‍ത്തും .തുടര്‍ന്ന് ലക്ഷകണക്കിന് കുരുന്നുകള്‍ക്ക് അറിവിന്‍റെ ആദ്യാക്ഷരം നുകര്‍ന്ന് നല്‍കുന്ന എഴുത്തിനിരുത്ത്‌ എന്ന മഹത്തായ ചടങ്ങുകള്‍ നടക്കും .

മഹാ നവമിദിനത്തില്‍ ആയുധങ്ങള്‍ ആണ് പൂജ വെക്കുന്നത് . കാര്‍ഷിക ഉപകരണങ്ങള്‍ ആണ് പണ്ട് കാലം മുതല്‍ പൂജ വെക്കുന്നത് . ക്ഷേത്രങ്ങളിൽ സരസ്വതീ പൂജയും ആയുധ പൂജയും ആണ് വിശേഷാല്‍ ചടങ്ങുകള്‍ .ആരാധനയുടെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിദ്യാരംഭത്തിന്റെയും ഉത്സവ ദിനമാണ് വിജയദശമി. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും എല്ലാം വിദ്യാരംഭം കുറിക്കല്‍ ചടങ്ങുകള്‍ നടക്കും . ദുർഗാഷ്‌ടമി ദിനമായ നാളെ ദുർഗാദേവിക്ക് പ്രത്യേക പൂജകള്‍ ഉണ്ട് . മഹാനവമി ദിനമായ ബുധന്‍ മഹാലക്ഷ്‌മിയെയും വിജയദശമി ദിനമായ വ്യാഴം മഹാ സരസ്വതിയെയുമാണ് പൂജിക്കുന്നത് .