വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്മെന്റ്:പ്രവര്‍ത്തക കൂട്ടായ്മ സംഘടിപ്പിച്ചു

Spread the love

 

konnivartha.com: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്മെന്റ് പത്തനംതിട്ട ജില്ലാ പ്രവര്‍ത്തക കൂട്ടായ്മ വിവിധ പരിപാടികളോടെ കുളനട ആരോഗ്യ നികേതനില്‍നടന്നു .

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മുന്നോട്ട് വെച്ച വിവിധ ആവശ്യങ്ങള്‍ അടങ്ങിയ ഭീമ ഹർജി ഒരു ലക്ഷത്തോളം ഒപ്പ് ശേഖരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഡല്‍ഹിയില്‍ കൊടുത്ത സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നല്‍കി.

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് എന്‍ എം ഷെരിഫ്, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ രാധാകൃഷ്ണൻ, മലപ്പുറം ജില്ലാ പ്രസിഡന്റ് എം ആര്‍ സി രാമചന്ദ്രൻ, കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ജോണി തോമസ്, പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ശശീന്ദ്ര കുമാര്‍, വൈസ് പ്രസിഡന്റ് വിലാസിനി, സെക്രട്ടറി സജി ശമുവേൽ, ട്രഷറർ എ വി ഷാജി, ചാണ്ടി വര്‍ഗീസ്, അപ്പച്ചന്‍ കടമ്പയില്‍ എന്നിവർ പ്രസംഗിച്ചു. തുടർന്ന് അംഗങ്ങളുടെ വിവിധ കലാമത്സരങ്ങള്‍ നടത്തി .വിജയികൾക്ക് സമ്മാനങ്ങള്‍ നല്‍കി.

error: Content is protected !!