
konnivartha.com: മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി സെപ്തംബർ 16 മുതൽ 30 വരെ നടപ്പാക്കിയ ഒന്നാംഘട്ടം അവസാനിക്കുമ്പോൾ മനുഷ്യ വന്യജീവി സംഘർഷ സംബന്ധമായി പൊതുജനങ്ങളിൽ നിന്നും പതിനായിരത്തോളം പരാതികളാണ് ലഭിച്ചത് എന്ന് അധികൃതര്‍ പറഞ്ഞു .
210 പഞ്ചായത്തുകളില്‍ പരാതികള്‍ ലഭിച്ചു .ഹെല്‍പ്പ് ഡസ്ക് സജീകരിച്ചിരുന്നു .
പഞ്ചായത്തുതലത്തിൽ പരിഹരിക്കാൻ കഴിയുന്ന പരാതികൾ പരിഹരിച്ചു. മനുഷ്യ വന്യജീവി സംഘർഷ ലഘുകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് തലങ്ങളില്‍ ആണ് തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ചത് .മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞത്തിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ വനം വകുപ്പ് നടത്തിയിരുന്നു
.രണ്ടാം ഘട്ടത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ആണ് പരാതി പരിഹാരം പദ്ധതി .