സ്തനാർബുദ അവബോധ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സൗജന്യ സ്താനാർബുദ പരിശോധന സംഘടിപ്പിക്കുന്നു. ഒക്ടോബർ 31 വരെ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് 1.30 മുതൽ 3.30 വരെയാണ് പരിശോധന.
30 വയസിന് മുകളിൽ പ്രായമുള്ള വനിതകൾക്ക് സേവനം പ്രയോജനപ്പെടുത്താം. ഗാന്ധി ജയന്തി ദിവസം പരിശോധന ഉണ്ടായിരിക്കില്ല. 0471 252 22 99 എന്ന നമ്പരിൽ പകൽ 10 നും 4 നുമിടയിൽ ബുക്ക് ചെയ്യാം. ഫോൺ:91 471 2522288.