
konnivartha.com; കായംകുളം പുനലൂര്‍ ( കെ.പി)റോഡിൽ ഇന്നോവകാർ സ്കൂട്ടറിലിടിച്ചതിനെതുടർന്ന് ടിപ്പർ ലോറിക്കടിയിൽപെട്ട സ്കൂട്ടർ യാത്രികൻ മരിച്ചു.അടൂര്‍ അയ്യപ്പൻപാറ മയൂരി ഭവനത്തിൽ മധുസൂധനന്‍റെ മകൻ മേഘനാഥ് (19) ആണ് മരിച്ചത്.
അടൂര്‍ ഇളമണ്ണൂർ ഹൈസ്കൂൾ ഭാഗത്ത് ഇരുപത്തിമൂന്ന് ജംഗ്ഷന് സമീപത്ത് വച്ചായിരുന്നുഅപകടം.
പത്തനാപുരം ഭാഗത്ത്നിന്ന് അടൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിൽഅതേ ദിശയിൽ നിന്ന് വന്ന കാറിടിക്കുകയായിരുന്നു.ഇടിച്ച ഇന്നോവ കാർ നിർത്താതെ
പോയി.കാറിനായി അടൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
മാതാവ്: മായ
സഹോദരി: മയൂരി