ഗണേശോത്സവത്തിന് കോന്നി ഒരുങ്ങി

Spread the love

 

konnivartha.com: ഗരുഡ ധാര്‍മ്മിക്ക് ഫൌണ്ടേഷന്‍റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ കോന്നിയില്‍ ഗണേശോത്സവത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി .

കോന്നി, ഐരവൺ, വി കോട്ടയം, അരുവാപ്പുലം എന്നീ കരകളില്‍ നിന്നും വീര വിനായകമ്മാരെ എഴുന്നള്ളിച്ചു ഒക്ടോബർ 12 ഞായർ വൈകുന്നേരം കോന്നിയിൽ സംഗമിക്കും . വിവിധ പരിപാടികൾ ,വാദ്യ മേളം എന്നിവയുടെ അകമ്പടിയോടു കൂടി മുരിങ്ങമംഗലം ക്ഷേത്ര കടവിൽ നിമജ്ഞനം ചെയ്യും .

മൂന്നു ദിവസത്തെ ആഘോക്ഷം നടക്കും .നാളെ വൈകിട്ട് ഗണേശ വിഗ്രഹങ്ങള്‍ സ്വീകരിച്ചു മിഴി തുറക്കും . ശനിയാഴ്ച ഭാഗവത പാരായണം വിശേഷാല്‍ പൂജകള്‍ നടക്കും . ഞായര്‍ വിവിധയിടങ്ങളില്‍ നിന്നും നിമഞ്ജന ഘോക്ഷയാത്രയ്ക്ക് തുടക്കം കുറിയ്ക്കും .

error: Content is protected !!