
konnivartha.com; ഗരുഡ ധാര്‍മ്മിക്ക് ഫൌണ്ടേഷന്‍റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ കോന്നിയില്‍ ഗണേശോത്സവം ആചാര അനുഷ്ടാനത്തോടെ വിപുലമായി നടന്നു .
കോന്നി, ഐരവൺ, വി കോട്ടയം, അരുവാപ്പുലം എന്നീ കരകളില്‍ നിന്നും വീര വിനായകമ്മാരെ എഴുന്നള്ളിച്ചു കോന്നിയിൽ സംഗമിച്ചു . വിവിധ പരിപാടികൾ ,വാദ്യമേളം എന്നിവയുടെ അകമ്പടിയോടു കൂടി അച്ചന്‍കോവില്‍ നദിയിലെ മുരിങ്ങമംഗലം ക്ഷേത്ര കടവിൽ നിമജ്ഞനം ചെയ്തു .മൂന്നു ദിവസത്തെ ആഘോക്ഷം ആണ് കോന്നിയില്‍ നടന്നത് .