അടൂർ പ്രകാശ് എം പി നയിക്കുന്ന തെക്കൻ മേഖല ജാഥ 16 ന് കോന്നിയിൽ എത്തും

Spread the love

 

konnivartha.com/ കോന്നി : ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് എതിരെയും വിശ്വാസവഞ്ചനയ് ക്കെതിരെയും കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എം പി നയിക്കുന്ന തെക്കൻ മേഖല ജാഥ 16 ന് കോന്നിയിൽ എത്തിച്ചേരുമ്പോൾ വിശ്വാസ സമൂഹത്തിൻ്റെ സംഗമമാക്കുമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു.

മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി ചിറ്റൂർ ശങ്കർ ഉദ്ഘാടനം ചെയ്തു. ദീനാമ്മ റോയി, എസ്. സന്തോഷ് കുമാർ, റോജി എബ്രഹാം, ശ്യാം. എസ്. കോന്നി, അനിസാബു, തോമസ് കാലായിൽ, സി.കെ. ലാലു, നിഷ അനീഷ്, സലാം കോന്നി, അനിൽ വിളയിൽ, ജസ്റ്റിൻ തരകൻ, സുലേഖ. വി നായർ, ഐവാൻ വകയാർ, സൗദ റഹിം, ഷിജു അറപ്പുരയിൽ, പ്രിയ എസ്. തമ്പി, പി. വി ജോസഫ്, പി.എച്ച് ഫൈസൽ, ശോഭ മുരളി, സിന്ധു സന്തോഷ്, ഡെയ്സി കൊന്നപ്പാറ, റോബിൻ കാരാവള്ളിൽ, രവീന്ദ്രനാഥ് നീരേറ്റ്, ജോളി തോമസ്, ലിസി സാം, സി.കെ ബഷീർ, ബാബു നെല്ലിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു

error: Content is protected !!