
konnivartha.com; അച്ചടക്കം മുഖമുദ്രയാക്കി ദേശസ്നേഹം,പൗരബോധം,സഹജീവി സ്നേഹം,ഭരണഘടനയോട് അങ്ങേയറ്റം വിശ്വസ്തത,ഉയർന്ന ചിന്താഗതി തുടങ്ങിയ മൂല്യങ്ങൾ നിത്യ ജീവിതത്തിൻ്റെ ഭാഗമാക്കുവാനും നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പത്തനംതിട്ട ജില്ലാ എസ് പി സി പ്രൊജക്റ്റിൻ്റെ ഭാഗമായ കോന്നി സബ് ഡിവിഷനിലെ കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ, ഗവണ്മെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കൂടൽ,ഗവണ്മെൻ്റ് ഹൈസ്കൂൾ ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കലഞ്ഞൂർ,ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ മാങ്കോട് എന്നീ യൂണിറ്റുകളുടെ 2023-25 വർഷത്തെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് കൂടൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി.
പരേഡിൽ വിശിഷ്ട അതിഥിയായി പത്തനംതിട്ട അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസും ജില്ലയിലെ എസ് പി സി ഉൾപ്പെടെയുള്ള സോഷ്യൽ പോലീസിംഗ് വിഭാഗങ്ങളുടെ ചുമതലയുള്ള ജില്ലാ നോഡൽ ഓഫീസറുമായ പി വി ബേബി സല്യൂട്ട് സ്വീകരിച്ചു.
കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി വി പുഷ്പവല്ലി , ജില്ലാ പഞ്ചായത്തംഗം വി ടി അജോമോൻ, കോന്നി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അജയ് നാഥ് ,കൂടൽ എസ് എച്ച് ഒ സി എൽ സുധീർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ അമ്പിളി ഭാസ്കരൻ, പ്രഥമ അധ്യാപികമാരായ എസ് ബിന്ദു, ബി ലേഖ, എസ് സോണിയ, എച്ച് ഫെബിൻ എന്നിവർ പരേഡിൻ്റെ പ്രത്യേക അഭിവാദ്യം ഏറ്റുവാങ്ങി.
പരേഡിനെ നയിച്ച കൂടൽ ജി വി എച്ച് എസ് എസ് ലെ മാസ്റ്റർ സൂര്യനാരായൻ, കലഞ്ഞൂർ ജി എച്ച് എസ് എസ് & വി എച്ച് എസ് എസിലെ കുമാരി കൃഷ്ണപ്രിയ വിവിധ പ്ലട്ടൂണുകളെ നയിച്ച മാസ്റ്റർ എ എസ് ലിഹാസ്, കുമാരി ക്രിസ്റ്റ സജി,മാസ്റ്റർ വി ഭാഗ്യനാഥ്, കുമാരി ജെ കൃഷ്ണേന്ദു,കുമാരി ശ്രേയ എസ് കുറുപ്പ്, കുമാരി ആര്യ സുഭാഷ് എന്നിവർ മുഖ്യ അതിഥിയിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി.
പങ്കെടുത്ത വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് പി ടി എ പ്രസിഡൻ്റുമാർ,അധ്യാപകർ,രക്ഷാകർത്താക്കൾ,ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള വൻ ജനാവലി ചടങ്ങിന് സാക്ഷ്യം വഹിച്ചു.