
konnivartha.com; നഷാ മുക്ത് ഭാരത് അഭിയാന്‍ ജില്ലാതല കാമ്പയിന്റെ ഭാഗമായി ചെങ്ങരൂര്‍ സെന്റ് തെരേസാസ് കോണ്‍വെന്റ് എച്ച് എസ് എസ് ലെ 50 വിദ്യാര്‍ഥികള്‍ കിടങ്ങന്നൂര്‍ നവദര്‍ശന്‍ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി.
ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ ജെ. ഷംലാ ബീഗം സ്‌കൂള്‍ അങ്കണത്തില്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. നവദര്‍ശന്‍ കേന്ദ്രം കൗണ്‍സിലര്‍മാരായ ഷിജോ ജോണ്‍, അലന്‍ വര്‍ഗീസ് , സ്‌കൂള്‍ അധ്യാപകര്‍, എന്‍ എസ് എസ് വോളണ്ടിയര്‍ ഓര്‍ഫനേജ് കണ്ട്രോള്‍ ബോര്‍ഡ് കൗണ്‍സിലര്‍മാരായ സതീഷ് തങ്കച്ചന്‍, നിറ്റിന്‍ സക്കറിയ എന്നിവര്‍ പങ്കെടുത്തു.