
“അനന്തം വാസുകിം ശേഷം പദ്മനാഭം ച കംബളം
ശംഖപാലം ധർത്ത രാഷ്ട്രം തക്ഷകം കാളിയം തഥാ
ഏതാനിനവനാമാനി നാഗാനാം ച മഹാത്മാനാം
സായം കാലേ പഠേന്നിത്യം പ്രാതഃ കാലേ വിശേഷം
നശ്യേ വിഷഭയം തസ്യ സർവ്വത്ര വിജയീഭവേൽ”
നാഗരാജാവിന്റെ പിറന്നാൾ ദിനമായി കൊണ്ടാടുന്ന വര്‍ഷത്തില്‍ ഒരിക്കലെ കണ്ണിയിലെ ആയില്യം ഇന്ന് നാഗാരാധനയ്ക്ക് വേണ്ടി ഉള്ളത് ആണ് . നാഗാരാധനയുടെ കാര്യത്തിൽ എല്ലാ മാസത്തിലെയും ആയില്യം പ്രധാനമാണെങ്കിലും കന്നിമാസത്തിലെ ആയില്യം പ്രധാനമാണ്.
നാഗ ദൈവങ്ങള്‍ക്ക് പ്രധാന സ്ഥാനം കല്‍പ്പിച്ചിരിക്കുന്ന എല്ലാ കാവുകളിലും ക്ഷേത്രങ്ങളിലും ഇന്ന് രാവിലെ മുതല്‍ നാഗ പൂജയും മഞ്ഞള്‍ നീരാട്ടും നടക്കും . നാഗ പാട്ട് പാടിച്ചു കുടുംബ ദോഷങ്ങള്‍ അകറ്റാന്‍ പ്രത്യേക പൂജകളും വഴിപാടുകളും നടക്കും .
ആയില്യം നാളില്‍ സര്‍പ്പദോഷങ്ങളകലാന്‍ സര്‍പ്പപൂജ, നൂറും പാലും എന്നീ വഴിപാടുകള്‍ നടത്തുന്നത് ഉത്തമമാണ്. നമ്മുടെ പൂര്‍വ്വികര്‍ അറിഞ്ഞോ അറിയാതെയോ സര്‍പ്പക്കാവുകള്‍ നശിപ്പിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ദുരിതങ്ങള്‍ നമുക്കും നമ്മുടെ തലമുറകളിലേക്കും പടരും എന്നാണ് പറയപ്പെടുന്നത്. ഇത് ത്വക്ക് രോഗങ്ങള്‍ നേത്ര രോഗങ്ങള്‍ തുടങ്ങിയ ദുരിതങ്ങളിലേക്ക് നയിക്കാറുണ്ടെന്നാണ് വിശ്വാസം.
സല്‍ സന്താന ലബ്ധിക്കും, സന്തതികളുടെ ഉയര്‍ച്ചയ്ക്കും, സര്‍പ്പ ദുരിതങ്ങള്‍ അകലാനും നാഗരാജാവിനെ പ്രീതിപ്പെടുത്തുകയാണ് പരിഹാരമാര്‍ഗ്ഗം.കന്നി ആയില്യം തൊഴുതാൽ ഒരു വർഷം ആയില്യം പൂജ തൊഴുന്നതിന് തുല്യമാണെന്നാണ് വിശ്വാസം. ആയില്യവ്രതം ആരംഭിക്കേണ്ട മാസവും കന്നിമാസമാണ്. ഈ വ്രതാനുഷ്ഠാനത്തിലൂടെ സർപ്പദോഷങ്ങളുടെ കാഠിന്യം കുറയ്ക്കാം. ആയില്യവ്രതം ഏകാദശിവ്രതം പോലെ ആചരിക്കാവുന്നതാണ്. ശൈവവും വൈഷ്‌ണവവുമായിട്ടുള്ള സകല നാമങ്ങളും ആയില്യവ്രതത്തിനു ജപിക്കാം എന്ന പ്രത്യേകതയുണ്ട്. പ്രഭാതത്തിൽ കുളിച്ചു ശുദ്ധിയായി ഗായത്രി ജപത്തിനു ശേഷം നാഗരാജ ഗായത്രി ജപിക്കുന്നത് ശ്രേഷ്ഠമാണ്.
നാഗപ്രീതി വരുത്തി കുടുംബസുഖവും സർവ്വഐശ്വര്യവും നേടാനുള്ള ഏറ്റവും നല്ല ദിവസം ആണ് നാഗരാജാവിന്റെ തിരുനാൾ ആയ കന്നിമാസത്തിലെ ആയില്യം.
കോന്നിയില്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലടക്കം പ്രത്യേക പൂജകള്‍ നടക്കും