konnivartha.com; ജനങ്ങളോടൊപ്പം’ ക്യാമ്പയിനിന്റെ ഭാഗമായി ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് പീരുമേട് താലൂക്കിലെ മഞ്ചുമല വില്ലേജില്‍ ഒക്ടോബർ 16-ന് രാവിലെ 10 മണി മുതല്‍ സന്ദർശനം നടത്തും. വില്ലേജ് ഓഫീസിൽ പൊതുജനങ്ങൾക്ക് സബ് കളക്ടറുമായി നേരിട്ട് സംസാരിക്കാനും അപേക്ഷകള്‍ നല്‍കാനും അവസരം ലഭിക്കും.
ക്യാമ്പയിന്റെ ഭാഗമായി സബ് കളക്ടർ ഇതിനകം കൊക്കയാർ, പെരുവന്താനം, പീരുമേട്, തങ്കമണി വില്ലേജ് ഓഫീസുകൾ സന്ദർശിച്ചു. സന്ദർശനങ്ങളിൽ ലഭിച്ച പൊതുജനങ്ങളുടെ എല്ലാ പരാതികളും നിവേദനങ്ങളും അപേക്ഷകളും വാക്കാലുള്ള പരാതികളും രേഖാമൂലം സ്വീകരിച്ച്, സബ് കളക്ടറുടെ ഓഫീസിൽ നിന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് പ്രത്യേക കത്ത് നൽകി. സമയബന്ധിതമായി ഇവ ഫോളോ അപ്പ് ചെയ്ത് പ്രശ്നപരിഹാരം ഉറപ്പാക്കും. സബ് കളക്ടറെ ബന്ധപ്പെടാനുള്ള നമ്പർ: 9447184231