
Scoot launches new flight services
konnivartha.com/Thiruvananthapuram: Scoot, a subsidiary of Singapore Airlines, will launch new flights to Labuan Bajo, Medan, Palembang and Semarang. The flights will commence between December 2025 and February 2026, strengthening Scoot’s presence in Indonesia and offering customers a more diverse travel experience.
Scoot will operate twice-weekly Embraer E190-E2 flights to Labuan Bajo, Indonesia, starting December 21, 2025.
Scoot will also commence daily services to Medan, the capital of South Sumatra, from 1 February 2026, using Airbus A320 family aircraft.
Scoot will begin four weekly flights to Palembang, the capital of South Sumatra, from January 15, 2026, using the Embraer E190-E2 aircraft.
Scoot will begin operating three times a week to Semarang, Central Java, from December 23 this year, using Airbus A320 family aircraft, increasing to four times a week from January 1, 2026.
New flights can be booked through the Scoot website, mobile app, and other means.
With the launch of services to Labuan Bajo, Medan, Palembang and Semarang, Scoot will operate 120 weekly flights to 15 cities in Indonesia from February 2026. Scoot’s network will expand to 83 locations across 18 countries and territories across Asia Pacific, the Middle East and Europe.
Scoot will adjust its network from October 2025 in view of the upcoming holidays.
സ്‌കൂട്ട് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു
konnivartha.com/ തിരുവനന്തപുരം: സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ അനുബന്ധ സ്ഥാപനമായ സ്‌കൂട്ട്, ലാബുവാന്‍ ബാജോ മെദാന്‍, പാലെമ്പാങ്, സെമരാംഗ് എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കും. ഇന്തോനേഷ്യയിലെ സ്‌കൂട്ടിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വൈവിധ്യമാര്‍ന്ന യാത്രാ അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തുകൊണ്ട് വിമാനങ്ങള്‍ 2025 ഡിസംബറിനും 2026 ഫെബ്രുവരിക്കും ഇടയില്‍ ആരംഭിക്കും.
ഇന്തോനേഷ്യയിലെ ലബുവാന്‍ ബാജോയിലേക്ക് 2025 ഡിസംബര്‍ 21 മുതല്‍ സ്‌കൂട്ട് എംബ്രെയര്‍ ഇ190-ഇ2 വിമാനം ആഴ്ചയില്‍ രണ്ട് തവണ സര്‍വീസ് നടത്തും.
ദക്ഷിണ സുമാത്രയുടെ തലസ്ഥാനമായ മേദാനിലേക്ക് 2026 ഫെബ്രുവരി 1 മുതല്‍ എയര്‍ബസ് എ 320 ഫാമിലി വിമാനത്തില്‍ മേദാനിലേക്കുള്ള ദൈനംദിന സര്‍വീസുകളും സ്‌കൂട്ട് ആരംഭിക്കും.
ദക്ഷിണ സുമാത്രയുടെ തലസ്ഥാനമായ പാലെമ്പാങിലേക്ക് 2026 ജനുവരി 15 മുതല്‍ സ്‌കൂട്ട് എംബ്രെയര്‍ ഇ190-ഇ2 വിമാനത്തില്‍ പാലെമ്പാങ്ങിലേക്ക് ആഴ്ചയില്‍ നാല് തവണ സര്‍വീസ് ആരംഭിക്കും.
സെന്‍ട്രല്‍ ജാവയിലെ സെമരാംഗിലേക്ക് സ്‌കൂട്ട് ഈ വര്‍ഷം ഡിസംബര്‍ 23 മുതല്‍ എയര്‍ബസ് എ 320 ഫാമിലി വിമാനത്തില്‍ സെമരാംഗിലേക്ക് ആഴ്ചയില്‍ മൂന്ന് തവണ സര്‍വീസ് ആരംഭിക്കും, 2026 ജനുവരി 1 മുതല്‍ ഇത് ആഴ്ചയില്‍ നാല് തവണയാക്കും.
സ്‌കൂട്ട് വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ കൂടാതെ മറ്റ് മര്‍ഗ്ഗങ്ങളിലൂടെയും പുതിയ വിമാനങ്ങള്‍ ബുക്ക് ചെയ്യാം.
ലാബുവാന്‍ ബാജോ, മെദാന്‍, പാലെമ്പാങ്, സെമരാംഗ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ 2026 ഫെബ്രുവരി മുതല്‍ ഇന്തോനേഷ്യയിലെ 15 നഗരങ്ങളിലേക്ക് സ്‌കൂട്ട് ആഴ്ചയില്‍ 120 വിമാന സര്‍വീസുകള്‍ നടത്തും. ഏഷ്യ പസഫിക്, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ 18 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 83 ലൊക്കേഷനുകളിലായി സ്‌കൂട്ടിന്റെ ശൃംഖല വിപുലീകരിക്കും.
വരുന്ന അവധിക്കാലം പ്രമാണിച്ച് സ്‌കൂട്ട് 2025 ഒക്ടോബര്‍ മുതല്‍ നെറ്റുവര്‍ക്ക് ക്രമീകരിക്കും.