
konnivartha.com: തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ മണ്ണീറ, എലിമുള്ളുംപ്ലാക്കൽ വാർഡുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്ന തരത്തിൽ വിഭാവനം ചെയ്തിട്ടുള്ള പേരുവാലി കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടത്തി.
ഇരു വാർഡുകളിലെ 1000 കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്ന തരത്തിലുള്ള ബ്രഹത് പദ്ധയാണ് 11.57 കോടി മുതൽ മുടക്കിൽ നിർമ്മാണം ആരംഭിക്കുന്നത്. വനം വകുപ്പിൻ്റെ അധീനതയിലുള്ള 64 സെൻ്റ് സ്ഥലമാണ് പദ്ധതിയ്ക്കായി വിട്ടു കിട്ടിയിട്ടുളളത്. ആദ്യഘട്ടത്തിൽ വനം വകുപ്പിൻ്റെ സ്ഥലത്ത് കിണർ, പമ്പ് ഹൗസ്, പൈപ്പ്ലൈൻ സ്ഥാപിക്കൽ എന്നിവയ്ക്കായി വകയിരുത്തിയിരിക്കുന്ന 2.12 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്.
മണ്ണ് ടെസ്റ്റ് നടത്തിയതിന് ശേഷം നിർമ്മാണ പ്രവർത്തന്നങ്ങൾ തുടങ്ങും. വെള്ളം സംഭരിക്കുന്നതിനുള്ള പ്രധാന സംഭരണ ടാങ്കുകൾ നിർമ്മിക്കുവാൻ സ്ഥലം സൗജന്യമായി വിട്ടു തന്നവരായ എലിമുള്ളുംപ്ലാക്കൽ പുത്തൻപുരയിൽ മത്തായി കുരുവിള, മണ്ണീറ വടക്കേക്കര തെക്കേതിൽ ജി. ഗീവർഗ്ഗീസ്, മണ്ണീറ പുഷ്പവിലാസം വീട്ടിൽ സുദർശൻ എന്നിവരെയും കരാർ എടുത്ത അനിൽകുമാറിനെയും ചടങ്ങിൽ ആദരിച്ചു.
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജി കെ സാമുവൽ അദ്ധ്യക്ഷത വഹിച്ചു. ആൻ്റോ ആൻ്റണി എം.പി നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അമ്പിളി, ബ്ലോക്ക് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എബിപി സർക്കിൾ ശ്യാം മോഹൻലാൽ lFS , ഡി എഫ് ഒ ആയുഷ്കുമാർ കോറി IFS, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രശ്മി പി. വി, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.എ കുട്ടപ്പൻ, സ്ഥിരം സമിതി അംഗങ്ങൾ സൂസമ്മ കെ. കുഞ്ഞുമോൻ, പ്രിത പി. എസ്, ഗ്രാമപഞ്ചായത്ത് അംഗം ശോഭ സി.ഡി, ബിജു മാത്യു, സജി കളയ്ക്കാട്ട്, സേതു. ആർ, ഷാഹുൽ ഹമീദ്, ശ്രീവിദ്യ, അജയൻ പിള്ള, കെ.വി സാമുവൽ, ജോൺ കിഴക്കേതിൽ എന്നിവർ പ്രസംഗിച്ചു.