
തുലാമാസ പൂജകള്‍ക്ക് വേണ്ടി ശബരിമല നട തുറന്ന് ഭദ്ര ദീപം തെളിയിച്ചു . നാളെ തുലാമാസ പുലരിയിൽ ഉഷഃപൂജയ്ക്കു ശേഷം മേൽശാന്തി നറുക്കെടുപ്പ് നടക്കും.നാളെ മുതൽ 22 വരെ ദിവസവും ഉദയാസ്തമനപൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും.ചിത്തിര ആട്ടത്തിരുനാൾ പ്രമാണിച്ച് 21ന് വിശേഷാൽ പൂജകൾ ഉണ്ടാകും. 22ന് രാത്രി 10ന് നട അടയ്ക്കും.ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചു.നട തുറന്നതിനു പിന്നാലെയാണ് സ്വർണപ്പാളികൾ സ്ഥാപിച്ചത്.ചെന്നൈയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ശബരിമല മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിമാരെ നറുക്കെടുക്കുന്നതിന് ഇത്തവണ പന്തളം കൊട്ടാരത്തിൽ നിന്ന് .കശ്യപ് വർമ്മയും,മൈഥിലി കെ വർമ്മയും സന്നിധാനത്തേക്ക് പുറപ്പെട്ടു