തുലാം മാസം ആരംഭം :കല്ലേലിക്കാവില്‍ മലക്കൊടി ,മല വില്ല് പൂജ നടത്തി

Spread the love

 

konnivartha.com; കോന്നി : ശബരിമലയും അച്ചന്‍കോവിലുമടക്കമുള്ള തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് മലകള്‍ക്ക് ഉടയവനായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന് എല്ലാ മലയാള മാസം ഒന്നാം തീയതി സമര്‍പ്പിക്കുന്ന ഒമ്പത് കൂട്ടം പ്രകൃതി വിഭവം കൊണ്ടുള്ള നവാഭിഷേക പൂജ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ പുലര്‍കാലത്ത്‌ സമര്‍പ്പിച്ചു . തുടര്‍ന്ന് നിലവറ തുറന്ന് സ്വര്‍ണ്ണ മലക്കൊടിയ്ക്കും മല വില്ലിനും ഊട്ടും പൂജകളും അര്‍പ്പിച്ചു . മലകളുടെ അനുഗ്രഹത്തിന് വേണ്ടിദക്ഷിണ സമര്‍പ്പിച്ച്‌ വസ്ത്രവും അടുക്കുകളും വെച്ച് തെണ്ടും തെരളിയും വറപൊടിയും മുളയരിയും കാര്‍ഷിക വിളകളും ചുട്ടും വറുത്തും പൊടിച്ചും പുഴുങ്ങിയും 41 തൃപ്പടികളില്‍ സമര്‍പ്പിച്ചു പടി പൂജ നടത്തി .

പ്രകൃതി വിഭവം കൊണ്ട് നവാഭിഷേക പൂജ സമര്‍പ്പിക്കുന്ന ഏക കാനന വിശ്വാസ കേന്ദ്രമാണ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് . കൌള ശാസ്ത്ര വിധി പ്രകാരം ആണ് അനുഷ്ടാന പൂജകള്‍ നടക്കുന്നത് . നൂറ്റാണ്ടു പഴക്കം ഉള്ള ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ പൂജകളും വഴിപാടുകളും ഇന്നും മുറതെറ്റാതെ നിത്യവും നടത്തിവരുന്ന ഏക കാവ് കൂടിയാണ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് .

error: Content is protected !!