ഇടി മിന്നല്‍ : യുവതി മരിച്ചു : വിവിധയിടങ്ങളില്‍ അഞ്ച് പേര്‍ക്ക് പരിക്ക്

Spread the love

 

ഇടിമിന്നലേറ്റ് യുവതി മരിച്ചു.കോഴിക്കോട് നരിക്കുനി പുല്ലാളൂർ പറപ്പാറ ചേരച്ചോറമീത്തൽ റിയാസിന്റെ ഭാര്യ സുനീറ (40) യാണ് മരിച്ചത്. വീടിന്റെ ഇടനാഴിയിൽ ഇരിക്കുമ്പോൾ മിന്നലേൽക്കുകയായിരുന്നു .ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

വയനാട്ടില്‍ പടിഞ്ഞാറത്തറ കാപ്പിക്കളത്ത് ഇടിമിന്നലേറ്റ് നാലുപേർക്ക് പരുക്ക് പറ്റി . തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് മിന്നല്‍ മൂലം പരിക്ക് പറ്റിയത് .ഒരാളുടെ കാലിനു നേരിയ പൊള്ളലേറ്റു. മഴ പെയ്തപ്പോൾ അടുത്തുള്ള വീടിനകത്തേക്ക് കയറിയവർക്ക് വീടിനു അകത്തു വച്ചാണ് മിന്നലേറ്റത്.പാലക്കാട് കൂറ്റനാടും ഇടിമിന്നലേറ്റ് യുവതിക്ക് പരുക്ക് പറ്റിയിരുന്നു.

കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

error: Content is protected !!