ബ്ലോക്ക് പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

Spread the love

 

konnivartha.com; പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം, ഇലന്തൂര്‍, റാന്നി, കോന്നി, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ സംവരണ വാര്‍ഡുകളുടെ നറുക്കെടുത്തു. ജില്ലാ പഞ്ചായത്ത് വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പ് ഒക്ടോബര്‍ 21 ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും.

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ 2- ആനിക്കാട്, 5- കൊറ്റനാട്, 6- ചാലാപ്പള്ളി, 12- കോട്ടൂര്‍, 13- ആഞ്ഞിലിത്താനം, 14- കുന്നന്താനം
പട്ടികജാതി സ്ത്രീ സംവരണം 1- മുക്കൂര്‍
പട്ടികജാതി സംവരണം 8- മല്ലപ്പളളി

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ 4- പൊടിയാടി, 5- കുറ്റൂര്‍, 7- ഓതറ, 10- നിരണം, 11- കൊമ്പന്‍കേരി,
14- നെടുമ്പ്രം
പട്ടികജാതി സ്ത്രീ സംവരണം 9- കടപ്ര
പട്ടികജാതി സംവരണം 1- ആലംതുരുത്തി

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ 4- തെള്ളിയൂര്‍, 6- പ്ലാങ്കമണ്‍, 7- അയിരൂര്‍, 10- പുല്ലാട്, 12- തട്ടക്കാട്, 14- നന്നൂര്‍
പട്ടികജാതി സ്ത്രീ സംവരണം 3- വെണ്ണിക്കുളം
പട്ടികജാതി സംവരണം 11- കുമ്പനാട്

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ 3- കീക്കൊഴൂര്‍, 4- കടമ്മനിട്ട, 10- ചെന്നീര്‍ക്കര, 11- മുട്ടത്തുകോണം, 12- ഇലന്തൂര്‍, 13- കുഴിക്കാല
പട്ടികജാതി സ്ത്രീ സംവരണം 14- മല്ലപ്പുഴശേരി
പട്ടികജാതി സംവരണം 1- കോഴഞ്ചേരി

റാന്നി ബ്ലോക്ക് പഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ 3- നാറാണംമൂഴി, 4- വെച്ചൂച്ചിറ, 5- കൊല്ലമുള, 10- മാമ്പാറ, 11- വടശേരിക്കര, 12- വലിയകുളം, 14- അങ്ങാടി
പട്ടികജാതി സംവരണം 7- ആങ്ങമൂഴി

കോന്നി ബ്ലോക്ക് പഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ 5- അതുമ്പുംകുളം, 6- മെഡിക്കല്‍ കോളജ്, 7- അരുവാപ്പുലം, 8- വകയാര്‍, 11- വി-കോട്ടയം, 12- കൈപ്പട്ടൂര്‍
പട്ടികജാതി സ്ത്രീ സംവരണം 9- കോന്നി ടൗണ്‍
പട്ടികജാതി സംവരണം 1- മൈലപ്ര

പന്തളം ബ്ലോക്ക് പഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ 4- തുമ്പമണ്‍താഴം, 9- കുളനട, 10- മെഴുവേലി, 11- ഉള്ളന്നൂര്‍, 12- മാന്തുക
പട്ടികജാതി സ്ത്രീ സംവരണം 7- പൊങ്ങലടി, 13- വല്ലന
പട്ടികജാതി സംവരണം 14- നീര്‍വിളാകം

പറക്കോട് ബ്ലോക്ക് പഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ 2- പഴകുളം, 7- അങ്ങാടിക്കല്‍ ഹൈസ്‌ക്കൂള്‍, 11- ഇളമണ്ണൂര്‍, 12- കുന്നിട, 13- കൈതപറമ്പ്, 15- വേലുത്തമ്പി ദളവ
പട്ടികജാതി സ്ത്രീ സംവരണം 4- വടക്കടത്തുകാവ്, 9- കൂടല്‍
പട്ടികജാതി സംവരണം 1- തെങ്ങമം

error: Content is protected !!