27 ലക്ഷം രൂപ മുതല്‍ പത്തനംതിട്ട ജില്ലയില്‍ ലോണ്‍ സൗകര്യത്തോടെ ക്വാളിറ്റി മെറ്റീരിയല്‍ ഉപയോഗിച്ച് സ്ഥലം ഉള്‍പ്പെടെ (5, 7,10 സെന്റ്) പുതിയ വീട് നിര്‍മ്മിച്ചു നല്‍കുന്നു. കിണര്‍, കിച്ചണ്‍ കബോര്‍ഡ് കൂടാതെ പ്ലംമ്പിംഗ്, ടൈല്‍, വയറിംഗ്, പെയിന്റ് എന്നിവ ചെയ്ത് വര്‍ക്ക് കംപ്ലീറ്റ് ചെയ്തു നല്‍കുന്നു ☎️ 9847203166, 7902814380
Read Moreദിവസം: ഒക്ടോബർ 20, 2025
സംസ്ഥാന സ്കൂൾ കായികമേള:ആദ്യസംഘം കായികതാരങ്ങൾ എത്തി
konnivartha.com: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ ആദ്യസംഘം കായികതാരങ്ങൾ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ വൻ സ്വീകരണമാണ് ലഭിച്ചത് .വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മധുരം നല്‍കി കായികതാരങ്ങളെ വരവേറ്റു . സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് മേളയ്ക്കായി എത്തിയിരിക്കുന്നത്.ഏറനാട് എക്സ്പ്രസ്സില്‍ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്ന ആദ്യബാച്ച് കായിക താരങ്ങൾക്ക് മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നല്‍കി . ഗൾഫ് മേഖലയിൽ കേരള സിലബസിൽ പഠിക്കുന്ന ഏഴ് സ്‌കൂളുകളിൽ നിന്നും 35 കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെൺകുട്ടികൾ കൂടി ഗൾഫ് മേഖലയിൽ നിന്നും മേളയിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയുണ്ട്. യു എ ഇ യിൽ കേരള സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ആദ്യ സംഘത്തെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇതാദ്യമായാണ് ഇവിടെ നിന്നുള്ള പെൺകുട്ടികൾ…
Read Moreകായിക കേരളത്തിന് ട്രാക്കുണരുന്നു; സംസ്ഥാനത്ത് 22 സിന്തറ്റിക് സ്റ്റേഡിയങ്ങൾ
konnivartha.com: ഒളിമ്പിക് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള തിരുവനന്തപുരത്ത് ആരംഭിക്കുമ്പോൾ കുതിപ്പിന്റെ ട്രാക്കിലാണ് കേരളം. മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ മാത്രം സിന്തറ്റിക് ട്രാക്ക് കണ്ടിരുന്ന കുട്ടികളല്ല ഇന്നുള്ളത്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ സംസ്ഥാനത്ത് 20 സിന്തറ്റിക് ട്രാക്കുകളാണ് കായികതാരങ്ങളുടെ പരിശീലനത്തിനും മത്സരങ്ങൾക്കുമായി സംസ്ഥാനത്ത് കായിക വകുപ്പ് നിർമിച്ചത്. ഇതോടെ ആകെ സിന്തറ്റിക് ട്രാക്കുകളുടെ എന്ന 22 ആയി. അവയിൽ പരിശീലിച്ചും മത്സരിച്ചും കയറിവന്ന പുത്തൻ താരോദയങ്ങൾക്കാണ് കേരളം കൺപാർക്കുന്നത്. നിലവിൽ 14 ജില്ലകളിലും സിന്തറ്റിക് ട്രക്കുകൾ വന്നു. പാലാ മുനിസിപ്പൽ സ്റ്റേഡിയം, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലാണ് നേരത്തെ സിന്തറ്റിക് ട്രാക്ക് ഉണ്ടായിരുന്നത്. പ്രീതികുളങ്ങര സ്കൂൾ, കോഴിക്കോട് മേപ്പയൂർ, പത്തനംതിട്ട കൊടുമൺ ഇ എം എസ് സ്റ്റേഡിയം, നീലേശ്വരം ഇ എം എസ് സ്റ്റേഡിയം, മലപ്പുറം എടപ്പാൾ ജി എച്ച് എസ് എസ്, വയനാട് ജില്ലാ സ്റ്റേഡിയം, തൃത്താല…
Read Moreമരുതിമലയിൽ നിന്ന് വീണ് പരിക്ക് പറ്റിയ വിദ്യാർത്ഥിനിയും മരണപ്പെട്ടു
കൊല്ലം കൊട്ടാരക്കര വെളിയം മുട്ടറ മരുതിമലയിൽ നിന്ന് വീണ് പരുക്കേറ്റ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. മുണ്ടപ്പള്ളി പെരിങ്ങനാട് സുവര്‍ണഭവനില്‍ സുകുവിന്റെ മകള്‍ ശിവര്‍ണ(14)യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് മരിച്ചത്. പെരിങ്ങനാട് ടിഎംജി എച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആണ് ശിവർണ.ശിവർണയ്ക്കൊപ്പം വീണ അടൂര്‍ കടമ്പനാട് സ്വദേശി മീനു അന്നു തന്നെ മരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ മുതല്‍ ഇരുവരെയും കാണാതായിരുന്നു. ഇവരുടെ സ്‌കൂള്‍ ബാഗുകള്‍ പെരിങ്ങനാട് സ്‌കൂളിന് സമീപത്തുള്ള കടയില്‍നിന്ന് വെള്ളിയാഴ്ചയാണ് ലഭിച്ചിരുന്നു. പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇരുവരും മുട്ടറ മരുതിമലയില്‍ ഇരിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. നാട്ടുകാര്‍ തന്നെ പൂയപ്പള്ളി പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തുമ്പോഴേക്കും ഇരുവരും താഴേക്ക് ചാടിയിരുന്നു. മീയണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മീനുവിന്റെ ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
Read Moreദീപാവലി:ഇന്ത്യൻ റെയിൽവേ 12,011 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തി
konnivartha.com: കേന്ദ്ര റെയിൽവേ വാർത്ത വിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്സ്, വിവര സാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ് റെയിൽവേ ബോർഡിലെ വാർ റൂം സന്ദർശിക്കുകയും ഉത്സവ സീസണിലെ യാത്രാ തിരക്ക് വിലയിരുത്തുകയും ചെയ്തു. 24 മണിക്കൂറും പ്രവർത്തിച്ചതിന് ജീവനക്കാരെ അദ്ദേഹം അഭിനന്ദിക്കുകയും ദീപാവലി ദിനത്തിൽ അവർക്ക് ആശംസകൾ നേരുകയും ചെയ്തു. നിലവിലുള്ള ഉത്സവ സീസണിൽ യാത്രക്കാരുടെ വർധന കണക്കിലെടുത്ത് ഇന്ത്യൻ റെയിൽവേ (IR) വിപുലമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. പൂജ, ദീപാവലി, ഛഠ് എന്നിവയുടെ വേളയിൽ സുഗമമായ യാത്ര ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ 12,011 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സർവീസ് നടത്തിയ 7,724 ട്രെയിനുകളിൽ നിന്ന് ഗണ്യമായ വർദ്ധനയാണിത്. ഉത്സവത്തിരക്കേറിയ വേളയിൽ യാത്രക്കാർക്ക് സുഗമവും സുഖകരവുമായ യാത്ര ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ പൂർണ്ണ ശക്തിയോടെ പ്രവർത്തിക്കുന്നു. പതിവ് ട്രെയിൻ സർവീസുകൾക്ക് പുറമേ,…
Read Moreഐഎൻഎസ് വിക്രാന്ത് വെറും യുദ്ധക്കപ്പലല്ല:പ്രധാനമന്ത്രി
ഐഎൻഎസ് വിക്രാന്ത് വെറും യുദ്ധക്കപ്പലല്ല; 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കഠിനാധ്വാനം, കഴിവ്, സ്വാധീനം, പ്രതിജ്ഞാബദ്ധത എന്നിവയുടെ സാക്ഷ്യമാണ്: പ്രധാനമന്ത്രി konnivartha.com; ഐഎൻഎസ് വിക്രാന്തിലെ ദീപാവലി ആഘോഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സായുധസേനാംഗങ്ങളെ അഭിസംബോധന ചെയ്തു. ഇന്നത്തേതു സവിശേഷമായ ദിവസവും അവിസ്മരണീയമായ മുഹൂർത്തവും വിസ്മയകരമായ കാഴ്ചയുമാണെന്നു മോദി പരാമർശിച്ചു. ഒരുവശത്തു വിശാലമായ സമുദ്രവും മറുവശത്തു ഭാരതമാതാവിന്റെ ധീരരായ സൈനികരുടെ അപാരമായ ശക്തിയുമാണുള്ളതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരു വശത്ത് അനന്തമായ ചക്രവാളവും അതിരുകളില്ലാത്ത ആകാശവും കാണുമ്പോൾ, മറുവശത്ത് അനന്തമായ കരുത്തിന്റെ പ്രതീകമായ ഐഎൻഎസ് വിക്രാന്തിന്റെ ബൃഹത്തായ ശക്തി ദൃശ്യമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടലിലെ സൂര്യരശ്മികളുടെ തിളക്കം ദീപാവലി സമയത്തു ധീരരായ സൈനികർ കൊളുത്തുന്ന വിളക്കുകൾ പോലെയാണെന്നും അതു ദിവ്യമായ ദീപമാല്യം തീർക്കുന്നുവെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. ഇന്ത്യൻ നാവികസേനയിലെ ധീരരായ ഉദ്യോഗസ്ഥർക്കൊപ്പം ഈ ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞതിൽ അത്യധികം അഭിമാനമുണ്ടെന്ന്…
Read Moreദീപാവലി : പ്രധാനമന്ത്രി ആശംസകൾ നേർന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്നു. “ദീപാവലി ദിനത്തിൽ ആശംസകൾ. ദീപങ്ങളുടെ ഈ ഉത്സവം നമ്മുടെ ജീവിതത്തെ ഐക്യം, സന്തോഷം, സമൃദ്ധി എന്നിവയാൽ പ്രകാശിപ്പിക്കട്ടെ. നമ്മുടെ ചുറ്റും ശുഭപ്രതീക്ഷകളുടെ ചൈതന്യം നിലനിൽക്കട്ടെ” മോദി പറഞ്ഞു. “ദീപാവലി ദിനത്തിൽ ആശംസകൾ. വിളക്കുകളുടെയും ദീപങ്ങളുടെയും ഈ ഉത്സവം നമ്മുടെ ജീവിതത്തെ ഐക്യം, സന്തോഷം, സമൃദ്ധി എന്നിവയാൽ പ്രകാശിപ്പിക്കട്ടെ. നമ്മുടെ ചുറ്റും ശുഭപ്രതീക്ഷകളുടെ ചൈതന്യം നിലനിൽക്കട്ടെ.” Prime Minister greets everyone on occasion of Diwali The Prime Minister, Shri Narendra Modi has conveyed his greetings on the occasion of Diwali. “Greetings on the occasion of Diwali. May this festival of lights illuminate our lives with harmony, happiness and…
Read MorePRESIDENT OF INDIA TO VISIT KERALA FROM OCTOBER 21 TO 24;President’s Secretariat
konnivartha.com; The President of India, Droupadi Murmu, will visit Kerala from October 21 to 24, 2025. The President will reach Thiruvananthapuram in the evening of October 21.On October 22, the President will perform Darshan and Aarti at the Sabarimala Temple. On October 23, the President will unveil the bust of former President of India, Shri K.R. Narayanan at Raj Bhavan, Thiruvananthapuram. Later, she will inaugurate the observance of the Mahasamadhi Centenary of Sree Narayana Guru at Sivagiri Mutt, Varkala. She will also grace the valedictory function of the Platinum…
Read Moreരാഷ്‌ട്രപതി ഒക്ടോബർ 21 മുതൽ 24 വരെ കേരളം സന്ദർശിക്കും: രാഷ്ട്രപതിയുടെ കാര്യാലയം
konnivartha.com; രാഷ്ട്രപതി ദ്രൗപദി മുർമു 2025 ഒക്ടോബർ 21 മുതൽ 24 വരെ കേരളം സന്ദർശിക്കും. ഒക്ടോബർ 21ന് വൈകുന്നേരം രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തും.ഒക്ടോബർ 22ന് ശബരിമല ക്ഷേത്രത്തിൽ രാഷ്ട്രപതി ദർശനവും ആരതിയും നടത്തും. ഒക്ടോബർ 23 ന് തിരുവനന്തപുരം രാജ്ഭവനിൽ മുൻ രാഷ്ട്രപതി ശ്രീ കെ.ആർ. നാരായണൻ്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്യും. തുടർന്ന്, വർക്കലയിലെ ശിവഗിരി മഠത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ മഹാസമാധി ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. പാലാ സെൻ്റ് തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിലും രാഷ്ട്രപതി പങ്കെടുക്കും. ഒക്ടോബർ 24ന് എറണാകുളം സെൻ്റ് തെരേസാസ് കോളേജിൻ്റെ ശതാബ്ദി ആഘോഷ പരിപാടിയിൽ രാഷ്ട്രപതി സന്നിഹിതയാവും. PRESIDENT OF INDIA TO VISIT KERALA FROM OCTOBER 21 TO 24:President’s Secretariat konnivartha.com; The President of…
Read Moreകാലാവസ്ഥ അറിയിപ്പുകള്‍ ( 20/10/2025 )
അറബിക്കടൽ തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം (Well Marked Low Pressure Area) അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂന മർദ്ദമായി (Depression) ശക്തി പ്രാപിക്കാൻ സാധ്യത. അറബിക്കടലിൽ ഉയർന്ന ലെവലിൽ കേരള തീരത്തിന് സമീപം ചക്രവാതചുഴി ( Cyclonic Circulation) ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂന മർദ്ദ സാധ്യത ആൻഡമാൻ കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കും. തുടർന്നുള്ള 48 മണിക്കൂറിൽ തീവ്രന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യത. ന്യുന മർദ്ദ പാത്തി അറബിക്കടൽ ന്യൂന മർദ്ദത്തിൽ നിന്നും കേരള തീരത്തിനു സമീപം തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിലൂടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ വരെ ന്യൂന മർദ്ദ പാത്തിയും സ്ഥിതി…
Read More