
ഇലന്തൂര്‍ ബ്ലോക്ക് തല കേരളോത്സവം സമാപിച്ചു. സെന്റ് തോമസ് കോളേജ് കോഴഞ്ചേരി, അരീന ഇലഞ്ഞിക്കല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, നെടിയകാല ഗ്രൗണ്ട്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ നടന്ന എണ്‍പതോളം മത്സരങ്ങളിലായി മുന്നൂറോളംംപേര്‍ പങ്കെടുത്തു.
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വൈസ് പ്രസിഡന്റ് കെ.ആര്‍ അനീഷയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം പ്രസിഡന്റ് ജെ.ഇന്ദിരദേവി ഉദ്ഘാടനം നിര്‍വഹിച്ചു. വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാര്‍, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി ലാലു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി വി അന്നമ്മ ജിജി ചെറിയാന്‍ മാത്യു, അഭിലാഷ് വിശ്വനാഥ്, വി ജി ശ്രീവിദ്യ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം റോയ് ഫിലിപ്പ് , ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് ജി ശ്രീകല, കേരളോത്സവം സംഘാടക സമിതി കണ്‍വീനര്‍ സാം പി തോമസ് എന്നിവര്‍ പങ്കെടുത്തു.