konnivartha.com : കോന്നി നിയോജക മണ്ഡലത്തിലെ 3 സ്കൂളുകൾക്ക് ഒരു കോടി രൂപ വീതം അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.
വയലാ വടക്ക് ഗവ എൽപി സ്കൂൾ , കൈപ്പട്ടൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ,തേക്ക് തോട് ഗവ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയ്ക്കാണ് ഒരുകോടി രൂപ വീതം പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി തുക അനുവദിച്ചത്.
കാലപ്പഴക്കം കൊണ്ട് ജീർണാവസ്ഥയിലായിരുന്ന വള്ളിക്കോട് പഞ്ചായത്തിലെ വയലാ വടക്ക് സ്കൂളിനു ആധുനിക നിലവാരത്തിലുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നത് ആശ്വാസമാകും.
സ്‌ഥലപരിമിതി മൂലം വീർപ്പുമുട്ടിയിരുന്ന കൈപ്പട്ടൂർ,തേക്ക് തോട് ഗവ.ഹയർ സെക്കൻഡറി സ്കൂളു കളുടെ ഹയർസെക്കൻഡറി വിഭാഗത്തിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.