konnivartha.com; ശബരിമല ദര്‍ശനത്തിന് ഇന്ത്യന്‍ രാഷ്ട്രപതിയേയും കൊണ്ട് വന്ന ഹെലികോപ്റ്റര്‍ കോന്നി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം മൈതാനത്ത് ഇറക്കുമെന്ന് വളരെ വൈകിയാണ് അറിയിപ്പ് ലഭിച്ചത് . ശബരിമല പമ്പ നിലയ്ക്കല്‍ ആണ് ഹെലിക്കോപ്റ്റര്‍ ഇറക്കുന്നത് എന്ന് ആണ് രാഷ്ട്രപതി ഭവന്‍ പോലും കേരളത്തെ അറിയിച്ചത് . മോശം കാലാവസ്ഥ കണക്കിലെടുത്ത് നിലയ്ക്കല്‍ ഒഴിവാക്കി ഇന്നലെ രാത്രി വളരെ വൈകിയാണ് കോന്നി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം മൈതാനത്ത് ഹെലികോപ്റ്റര്‍ ഇറക്കാന്‍ ഉള്ള അനുമതി ലഭിച്ചത് . രാവിലെ തന്നെ ഹെലിപ്പാട് ഒരുക്കി എങ്കിലും കോണ്‍ക്രീറ്റ് ഉറയ്ക്കാന്‍ സമയം എടുത്തു .
വന്നിറങ്ങിയ ഹെലികോപ്റ്റര്‍ ഹെലിപ്പാടില്‍ അടയാളപ്പെടുത്തിയ എച്ചി”ലേക്ക് (H)വന്നില്ല. രാഷ്ട്രപതി ഇറങ്ങിയ ശേഷം ഹെലികോപ്റ്റര്‍ പോലീസും സുരക്ഷാ ജീവനക്കാരും അഗ്നി ശമന വിഭാഗവും ചേര്‍ന്നു “എച്ചി “ലേക്ക് തള്ളി കയറ്റുന്ന ചിത്രവും വീഡിയോ ചിത്രീകരണവും രാജ്യ വ്യാപകമായി പ്രചരിച്ചു . ആദ്യമായി ഹെലികോപ്റ്റര്‍ തള്ളി തള്ളി എച്ചില്‍(H) എത്തിച്ച ലോകത്തിലെ ആദ്യ സംഭവം എന്ന് പോലും ട്രോളുകള്‍ പ്രചരിച്ചു . വേണം എങ്കില്‍ ഡല്‍ഹി വരെ ഹെലികോപ്റ്റര്‍ തള്ളി നല്‍കാം എന്ന് പോലും സോഷ്യല്‍ മീഡിയാകളില്‍ കമന്റുകള്‍ നിറഞ്ഞു