റേഷന്‍കട ലൈസന്‍സി നിയമനം(പത്തനംതിട്ട ജില്ല )

Spread the love

konnivartha.com; പത്തനംതിട്ട  ജില്ലയിലെ റേഷന്‍ കടകളില്‍ പുതുതായി ലൈസന്‍സികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

 

 താലൂക്ക്, റേഷന്‍ കട നമ്പര്‍, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, വില്ലേജ്, വാര്‍ഡ്, റേഷന്‍കട സ്ഥിതി ചെയ്യുന്ന സ്ഥലം, സംവരണ വിഭാഗം ക്രമത്തില്‍.
അടൂര്‍, 14 (43) (1314043), അടൂര്‍ മുനിസിപ്പാലിറ്റി, അടൂര്‍, അടൂര്‍, 5, അടൂര്‍, ജനറല്‍.
തിരുവല്ല, 137 (1313137), നിരണം, പുളിക്കീഴ്, കടപ്ര, 2, നിരണം വടക്കുംഭാഗം, പട്ടികജാതി (എസ് സി)
കോന്നി, 13 (1373013), കോന്നി, കോന്നി, ഐരവണ്‍, 7, പയ്യനാമണ്‍, പട്ടികജാതി (എസ് സി )
റാന്നി, 68 (1315068), റാന്നി പഴവങ്ങാടി, റാന്നി, ചേത്തയ്ക്കല്‍, 2, ചേത്തയ്ക്കല്‍, ജനറല്‍
മല്ലപ്പള്ളി, 34 (1316034), എഴുമറ്റൂര്‍, മല്ലപ്പള്ളി, എഴുമറ്റൂര്‍, 1, എഴുമറ്റൂര്‍, പട്ടികജാതി (എസ് സി)
അടൂര്‍, 152 (11) (1314011), തുമ്പമണ്‍, പന്തളം, തുമ്പമണ്‍, 9, തുമ്പമണ്‍, പട്ടികജാതി (എസ് സി )

അപേക്ഷയിലെ എല്ലാ കോളങ്ങളും പൂരിപ്പിച്ച് ഫോട്ടോ പതിപ്പിച്ച് നവംബര്‍ 20  ന് വൈകിട്ട് മൂന്നിന്  മുമ്പ് നേരിട്ടോ തപാല്‍ മുഖേനയോ  ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും (www.civilsupplieskeraala.gov.in) അതത് ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാണ്. ഫോണ്‍: 0468 2222612, 2320509.

error: Content is protected !!