
konnivartha.com: പള്ളിക്കൽ നിവാസികളുടെ യാത്രാക്ലേശത്തിനു പരിഹാരമായി പള്ളിക്കൽ വഴി കെഎസ്ആർടിസി സർവീസ് തുടങ്ങി . അടൂര്‍ ഡിപ്പോയിൽ നിന്ന് രാവിലെ 7.40നാണ് പള്ളിക്കൽ വഴിയുള്ള സർവീസ് ആരംഭിക്കുന്നത്.
അടൂരിൽ നിന്ന് തുടങ്ങി പഴകുളം, പള്ളിക്കൽ, ആനയടി വഴി ശൂരനാട്ടേക്കാണ് ആദ്യ ട്രിപ്. 8.50ന് ഈ സർവീസ് ശൂരനാട്ടു നിന്ന് തിരിച്ച് ആനയടി, പള്ളിക്കൽ, പഴകുളം, അടൂർ, പത്തനംതിട്ട, കോന്നി മെഡിക്കൽ കോളജിലേക്ക് സർവീസ് നടത്തും.
11.30ന് കോന്നി മെഡിക്കൽ കോളജിൽ നിന്ന് പത്തനംതിട്ട, അടൂർ, പള്ളിക്കൽ, ആനയടി വഴി കൊട്ടാരക്കരയിലേക്കും 2.20ന് കൊട്ടാരക്കരയിൽ നിന്ന് ആനയടി, പള്ളിക്കൽ, അടൂർ, തട്ട വഴി പത്തനംതിട്ടയിലേക്കും പത്തനംതിട്ടയിൽ നിന്ന് 4.20ന് അടൂർ, പഴകുളം, പള്ളിക്കൽ, ആനയടി വഴി ശൂരനാട്ടേക്കും തിരിച്ച് 6.10ന് ശൂരനാട്ടു നിന്ന് ആനയടി, പള്ളിക്കൽ, പഴകുളം വഴി അടൂരിലേക്കുമാണ് സർവീസ് നടത്തുന്നത്.
ബസിന്റെ സമയക്രമം
konnivartha.com: രാവിലെ 7.40-ന് അടൂർ- പഴ കുളം, ആനയടി, ശൂരനാട് ഹൈ സ്കൂൾ
08.50-ന് ശൂരനാട് ഹൈ സ്‌കൂൾ. ആനയടി, പഴകുളം, അടൂർ, ഏഴംകുളം, കൊ ടുമൺ ചന്ദനപ്പള്ളി വഴി കോന്നി മെഡിക്കൽ കോളേജ്
11.30-ന് കോന്നി മെഡിക്കൽ, കൊടുമൺ, അടൂർ, ഏനാത്ത് , കൊട്ടാരക്കര
02:20-ന് കൊട്ടാരക്കര, ഏനാത്ത്, അടൂർ, തട്ട, പത്തനംതിട്ട
04.20-പത്തനംതിട്ട,അടൂർ, പഴകുളം, ആനയടി , ശൂരനാട് ഹൈസ്കൂൾ
6.15-ന് ശൂരനാട് ഹൈ സ്‌കൂൾ, ആനയടി, പഴകുളം, അടൂർ 7.10