കൃഷിവകുപ്പ്:വിഷൻ 2031:സംസ്ഥാനതല സെമിനാർ:ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

Spread the love

 

konnivartha.com; കൃഷി കർഷക ക്ഷേമ വകുപ്പിന്റെ ഒമ്പത് വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും അടുത്ത അഞ്ചു വർഷത്തെ ലക്ഷ്യങ്ങൾ രൂപീകരിക്കുന്നതിനുമായി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാറിൻ്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ.
ഒക്ടോബർ 25ന് ആലപ്പുഴ യെസ് കെ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന സെമിനാറിൽ കൃഷി മേഖലയിലെ വിഷയവിദഗ്ധർ,വിവിധ ജില്ലകളിൽ നിന്നുള്ള കർഷകർ തുടങ്ങിയവർ പങ്കെടുക്കും.

കാലാവസ്ഥാ വ്യതിയാനം,കർഷക തൊഴിലാളികൾ,പുതിയ കൃഷി രീതി,അനുബന്ധ വിഷയങ്ങൾ,കൃഷി വിപണി, വായ്പ , സ്റ്റാർട്ടപ്പുകൾ തുടങ്ങി വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടിയവർ സെമിനാറിൽ പങ്കെടുക്കും.

കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ചെയർമാൻ ആയിട്ടുള്ള വിപുലമായ സംഘാടക സമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്

error: Content is protected !!